Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമാ​​രു​​തി...

മാ​​രു​​തി കാ​​റു​​ക​​ൾ​​ക്ക്​ മൂ​​ന്നു​​ശ​​ത​​മാ​​നം വ​​രെ​​​ വി​​ല​​കു​​റ​​യു​​ം

text_fields
bookmark_border
maruti
cancel

ന്യൂ​ഡ​ൽ​ഹി: ച​ര​ക്ക്​ സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) നി​ല​വി​ൽ വ​ന്ന​തി​നെ തു​ട​ർ​ന്ന്​ മാ​​രു​​തി കാ​​റു​​ക​​ൾ​​ക്ക്​ മൂ​​ന്നു​​ശ​​ത​​മാ​​നം വ​​രെ​​യാ​​ണ്​ വി​​ല​​കു​​റ​​യു​​ന്ന​​ത്. ആ​​ൾ​േ​​ട്ടാ 800 കാ​​റി​​ന്​ 2300 മു​​ത​​ൽ 5400 രൂ​​പ വ​​രെ കു​​റ​​യു​േ​​മ്പാ​​ൾ വാ​​ഗ​​ൺ​​ആ​​ർ കാ​​റി​​ന്​ 5300 മു​​ത​​ൽ 8300 വ​​രെ​​യും സ്വി​​ഫ്​​​റ്റി​​ന്​ 6700-10700 രൂ​​പ​​വ​​രെ​​യും​ കു​​റ​​യും. മാ​​രു​​തി​​യു​​ടെ പു​​തി​​യ മോ​​ഡ​​ലാ​​യ ബ​​ലേ​​നോ​​ക്ക്​ 6600 മു​​ത​​ൽ 13,100 രൂ​​പ​​വ​​രെ കു​​റ​​യു​േ​​മ്പാ​​ൾ ഡി​​സ​​യ​​ർ മോ​​ഡ​​ലി​​ന്​ 8,100- 15,100, എ​​ർ​​ട്ടി​​ഗ പെ​​ട്രോ​​ളി​​ന്​ 21,800 രൂ​​പ  വ​​രെ​​യും സി​​യാ​​സ്​ പെ​​ട്രോ​​ളി​​ന്​ 23,400 രൂ​​പ​​യും എ​​സ്.​​യു.​​വി മോ​​ഡ​​ലാ​​യ വി​​റ്റാ​​ര ബ്രെ​​സ​​ക്ക്​ 10,400-14,700, എ​​സ്​ ക്രോ​​സി​​ന്​ 17,700-21,300 രൂ​​പ​​വ​​രെ​​യും കു​​റ​​യും. സി​​യാ​​സ്, എ​​ർ​​ട്ടി​​ഗ ഹൈ​​ബ്രി​​ഡ്​  (ഡീ​​സ​​ൽ + ഇ​​ല​​ക്​​​ട്രി​​ക്) മോ​​ഡ​​ലു​​ക​​ൾ​​ക്ക്​ ല​​ക്ഷം രൂ​​പ​​വ​​രെ വ​​ർ​​ധ​​ന​​യു​​ണ്ടാ​​കും. 

ടൊ​​യോ​​ട്ട കാ​​റു​​ക​​ൾ​​ക്ക്​ 10,500 മു​​ത​​ൽ 2.17 ല​​ക്ഷം രൂ​​പ വ​​രെ​​യാ​​ണ്​ കു​​റ​​യു​​ന്ന​​ത്​ (ബം​​ഗ​​ളൂ​​രു എ​​ക്​​​സ്​ ഷോ​​റൂം). പു​​തി​​യ ഫോ​​ർ​​ച്യൂ​​ണ​​ർ മോ​​ഡ​​ലി​​നാ​​ണ്​ 2.17 ല​​ക്ഷം കു​​റ​​യു​​ക. ഇ​​ന്നോ​​വ ക്രി​​സ്​​​റ്റ മോ​​ഡ​​ലി​​ന്​ 98,500 രൂ​​പ കു​​റ​​യു​േ​​മ്പാ​​ൾ കൊ​​റോ​​ള ആ​​ൾ​​ട്ടി​​സി​​ന്​ 92,500 രൂ​​പ​​യും കു​​റ​​യും. പ്ലാ​​റ്റി​​നം എ​​റ്റി​​യോ​​സി​​ന്​ 24,500 രൂ​​പ കു​​റ​​യു​േ​​മ്പാ​​ൾ എ​​റ്റി​​യോ​​സ്​ ലി​​വ​​ക്ക്​ 10,500 രൂ​​പ​​യും കു​​റ​​യും. എ​​ന്നാ​​ൽ, ടൊ​​യോ​​ട്ട​​യു​​ടെ ഹൈ​​ബ്രി​​ഡ്​ മോ​​ഡ​​ലു​​ക​​ളാ​​യ കാം​​റി, പ്ര​​യ​​സ്​ എ​​ന്നി​​വ​​ക്ക്​ 3.5 ല​​ക്ഷം, 5.24 ല​​ക്ഷം വീ​​ത​​വും കൂ​​ടും. 

ജ​​ർ​​മ​​ൻ ആ​​ഡം​​ബ​​ര കാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ബി.​​എം.​​ഡ​​ബ്ല്യു​​വി​െ​ൻ​റ അ​​ടി​​സ്​​​ഥാ​​ന മോ​​ഡ​​ലാ​​യ എ​​ക്​​​സ്​ വ​​ണി​​ന്​ 70,000 രൂ​​പ കു​​റ​​യു​േ​​മ്പാ​​ൾ സെ​​ഡാ​​ൻ വി​​ഭാ​​ഗ​​ത്തി​​ൽ വ​​രു​​ന്ന സെ​​വ​​ൻ സീ​​രീ​​സി​​ന്​ 1.8 ല​​ക്ഷം വ​​രെ​​യാ​​ണ്​ കു​​റ​​വ്​ ല​​ഭി​​ക്കു​​ക. അ​​തേ​​സ​​മ​​യം, ക​​മ്പ​​നി​​യു​​ടെ ഹൈ​​ബ്രി​​ഡ്​ കാ​​റാ​​യ ​െഎ ​​എ​​ട്ടി​​ന്​ 4.8 ല​​ക്ഷം മു​​ത​​ൽ 2.28 കോ​​ടി വ​​രെ വി​​ല ഉ​​യ​​രും. 

ടാ​​റ്റ മോ​േ​​ട്ടാ​​ഴ്​​​സി​െ​ൻ​റ ഉ​​ട​​മ​​സ്​​​ഥ​​ത​​യി​​ലു​​ള്ള ജാ​​ഗ്വാ​​ർ ലാ​​ൻ​​ഡ്​​ റോ​​വ​​റി​െ​ൻ​റ ഇ​​ന്ത്യ​​യി​​ലെ എ​​ല്ലാ മോ​​ഡ​​ലു​​ക​​ൾ​​ക്കും ശ​​രാ​​ശ​​രി ഏ​​ഴ്​ ശ​​ത​​മാ​​നം വ​​രെ വി​​ല കു​​റ​​ച്ചു. 34.64 ല​​ക്ഷം വി​​ല വ​​രു​​ന്ന എ​​ക്​​​സ്.​​ഇ, 44.89 ല​​ക്ഷ​​ത്തി​െ​ൻ​റ എ​​ക്​​​സ്​ എ​​ഫ്, 67.37 ല​​ക്ഷം വ​​രു​​ന്ന എ​​ഫ്​-​​പേ​​സ്​ തു​​ട​​ങ്ങി​​യ മോ​​ഡ​​ലു​​ക​​ളാ​​ണ്​ ജാ​​ഗ്വാ​​റി​േ​​ൻ​​റ​​ത്. 40.04 ല​​ക്ഷ​​ത്തി​െ​ൻ​റ ലാ​​ൻ​​ഡ്​ ​റോ​​വ​​ർ ഡി​​സ്​​​ക​​വ​​റി, 42.37 ല​​ക്ഷ​​ത്തി​​​നു മീ​​തെ വി​​ല വ​​രു​​ന്ന റേ​​ഞ്ച്​ റോ​​വ​​ർ ഇ​​വോ​​ക്ക്, 1.59 കോ​​ടി വി​​ല വ​​രു​​ന്ന റേ​​ഞ്ച്​ റോ​​വ​​ർ എ​​ന്നീ മോ​​ഡ​​ലു​​ക​​ൾ​​ക്കും വി​​ല കു​​റ​​യും. മെ​​ഴ്​​​സി​​ഡീ​​സ്​ ബെ​​ൻ​​സ്, ഒൗ​​ഡി എ​​ന്നീ കാ​​റു​​ക​​ൾ ക​​ഴി​​ഞ്ഞ​​മാ​​സം ത​​ന്നെ വി​​ല കു​​റ​​ച്ചി​​രു​​ന്നു. 

1500 സി.​​സി​​ക്കു​​മേ​​ൽ എ​​ൻ​​ജി​​ൻ ശേ​​ഷി​​യു​​ള്ള ആ​​ഡം​​ബ​​ര-​​എ​​സ്.​​യു.​​വി വാ​​ഹ​​ന​​ങ്ങ​​ളെ ജി.​​എ​​സ്.​​ടി​​യു​​ടെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന 28 ശ​​ത​​മാ​​നം നി​​കു​​തി സ്ലാ​​ബി​​ലാ​​ണ്​ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.  ഇ​​തു കൂ​​ടാ​​തെ 15 ശ​​ത​​മാ​​നം സെ​​സും ചു​​മ​​ത്തു​​ന്നു​​ണ്ട്. ജി.​​എ​​സ്.​​ടി​​ക്കു മു​​മ്പ്​​ 50 ശ​​ത​​മാ​​നം നി​​കു​​തി​​യു​​ണ്ടാ​​യി​​രു​​ന്ന​​താ​​ണ്​ ഇ​​പ്പോ​​ൾ ആ​​കെ 43 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്. ഇൗ ​​ആ​​നു​​കൂ​​ല്യ​​മാ​​ണ്​ വി​​ല​​ക്കു​​റ​​വി​​ലൂ​െ​​ട ല​​ഭി​​ക്കു​​ന്ന​​ത്. 
.

Show Full Article
TAGS:gst maruti suzki price cut ertiga ciaz automobile malayalam news 
News Summary - maruti cut prices of car due to gst
Next Story