ബലേനോ ആർ.എസി​െൻറ വില ഒരു ലക്ഷം കുറച്ച്​ മാരുതി

14:06 PM
27/09/2019
BALENO-RS

മാരുതിയുടെ പ്രീമിയം ഹാച്ച്​ബാക്ക്​ ബലേനോ ആർ.എസി​​െൻറ വിലയിൽ ഒരു ലക്ഷത്തി​​െൻറ കുറവ്​ വരുത്തി മാരുതി സുസുക്കി. വിവിധ മോഡലുകൾക്ക്​ 5,000 രൂപ വരെ കുറച്ചതിന്​ പിന്നാലെയാണ്​ ആർ.എസിന്​ മാരുതി വൻ ഡിസ്​കൗണ്ട്​ നൽകുന്നത്​. ബലേനോയുടെ പെർഫോമൻസ്​ വകഭേദമാണ്​ ആർ.എസ്​.കാറി​​െൻറ അടിസ്ഥാനവിലയിൽ 77,159 രൂപയുടെ കുറവും ഷോറും വിലയിൽ 100,000 രൂപയുടെ കുറവുമാണ്​ മാരുതി വരുത്തിയിരിക്കുന്നത്​. 

1.0 ലിറ്റർ ബൂസ്​റ്റർജെറ്റ്​ ത്രീ സിലിണ്ടർ ടർബോചാർജഡ്​ പെട്രോൾ എൻജിനുമായാണ്​ ബലേനോ ആർ.എസ്​ വിൽപനക്കെത്തുന്നത്​. 100 എച്ച്​.പി കരുത്തും 150 എൻ.എം ടോർക്കും എൻജിൻ നൽകും. അഞ്ച്​ സ്​പീഡ്​ മാനുവലാണ്​ ട്രാൻസ്​മിഷൻ. 1.2 ലിറ്റർ പെട്രോൾ എൻജിനിലും 1.3 ലിറ്റർ ഡീസൽ എൻജിനിലുമാണ്​ ബലേനോയുടെ മറ്റ്​ വകഭേദങ്ങൾ വിപണിയിലെത്തുന്നത്​.

ബലേനോയുടെ പെർഫോമൻസ്​ വകഭേദമായ ആർ.എസിന്​ 8.88 ലക്ഷമാണ്​ വില. ഉയർന്ന വകഭേദമായ 1.2 ലിറ്റർ ​പെട്രോൾ സെറ്റയേക്കാളും വില കൂടുതലായിരുന്നു ആർ.എസിന്​. ഇതുമൂലം ബലേനോ ആർ.എസിന്​ വിപണിയിൽ ഡിമാൻഡുണ്ടായിരുന്നില്ല. 

Loading...
COMMENTS