Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഒന്നും രണ്ടുമല്ല......

ഒന്നും രണ്ടുമല്ല... ഓൺലൈനിൽ അബദ്ധത്തിൽ ഓർഡർ ചെയ്​തത്​ 28 ടെസ്​ല കാറുകൾ

text_fields
bookmark_border
ഒന്നും രണ്ടുമല്ല... ഓൺലൈനിൽ അബദ്ധത്തിൽ ഓർഡർ ചെയ്​തത്​ 28 ടെസ്​ല കാറുകൾ
cancel

ബെർലിൻ: ജർമനിയിൽ ഒരാൾ ഓൺലൈനിൽ അബദ്ധത്തിൽ വാങ്ങിയത്​ 28 ടെസ്​ല മോഡൽ 3 കാറുകൾ.28 കാറുകളുടെയും വില ഏകദേശം 11.9കോടി രൂപ വരും.

ഓൺലൈനിൽ 'ബല്ലൂൺ മാൻ' എന്ന പേരിലുളള വ്യക്തി അബദ്ധത്തിൽ 28 കാറുകൾ ഓർഡർ ചെയ്​തുവെന്ന വിവരം പങ്കുവെക്കുകയായിരുന്നു. അദ്ദേഹവും പിതാവും ടെസ്​ലയുടെ മോഡൽ 3 കാർ ഒരെണ്ണം ഓർഡർ ചെയ്യാനായി വെബ്​ സൈറ്റിൽ കയറിയതായിരുന്നു. വെബ്​സൈറ്റിൽ അപേക്ഷയെല്ലാം പൂരിപ്പിച്ചശേഷം സബ്​മിറ്റ്​ ബട്ടണിൽ ​അമർത്തുേമ്പാൾ പിഴവ്​ കാണിച്ചുകൊണ്ടിരുന്നു.

പേയ്​മെൻറ്​ ഓപ്​ഷനിലേക്ക്​ പ്രവേശിക്കാൻ കഴിയുന്നില്ലായിരുന്നു. ഉപഭോക്താവ്​ ഓർഡർ നൽകിയ​ശേഷം ആവർത്തിച്ച്​ സബ്​മിറ്റ്​ ബട്ടൺ അമർത്തി. രണ്ടുമണിക്കൂറോളം ഈ പ്രശ്​നം തുടർന്നു. എന്നാൽ വെബ്​സൈറ്റ്​ ​പ്രശ്​നം പരിഹരിച്ചപ്പോൾ ഓർഡർ ചെയ്​തത്​ ടെസ്​ലയുടെ 28 കാറുകൾക്ക്​. ഈ 28 കാറുകൾക്കും​ കൂടി ആകെ 11.9 കോടി രൂപ വില വരും.

ഓ​േരാ ഓർഡറും കാൻസൽ ചെയ്യു​േമ്പാൾ കുറഞ്ഞത്​ 100 യൂറോയെങ്കിലും റീഫണ്ടായി നൽകണം. ഇത്തരത്തിൽ 2800 യൂറോ നൽകേണ്ടിവരും. എന്നാൽ ടെസ്​ലയുടെ വെബ്​സൈറ്റിൽ നേരിട്ട പിഴവായതിനാൽ റീഫണ്ട്​ തുക ഈടാക്കാതെ ഓർഡറുകളെല്ലാം കാൻസൽ ചെയ്​തു. പുതിയ കാർ വാങ്ങാനായി പുതിയ ഓർഡർ നൽകാനും കമ്പനി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teslaTesla car
News Summary - Man Accidentally buys 28 Tesla cars
Next Story