ഹാർലി ഡേവിഡ്സണിൽ കിടിലൻ ലുക്കിൽ മമ്മുക്ക VIDEO
text_fieldsമമ്മുട്ടിയുടെ ഏറ്റവും പുതിയ ചിത്രം മാസ്റ്റർപീസിെൻറ റിലീസ് തിയതി നേരത്തെ നീട്ടിയിരുന്നു. റിലീസ് തിയതി നീട്ടിയെങ്കിലും ചിത്രത്തെ സംബന്ധിക്കുന്ന നിരവധി ചിത്രങ്ങളും വാർത്തകളുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇപ്പോഴും പ്രചരിക്കുന്നത്. മമ്മുട്ടി ചിത്രത്തിനായി ഹാർലി ഡേവിഡ്സെൻറ സ്ട്രീറ്റ് 750 ബൈക്ക് ഒാടിക്കുന്ന വീഡിയോയാണ് സിനിമയെ സംബന്ധിച്ച് ഏറ്റവും അവസാനമായി പുറത്ത് വന്നത്.
സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മമ്മുട്ടി ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750 ഒാടിക്കുന്നത്. നേരത്തെ സൗബിൻ ഷാഹിറും ഇതേ ബൈക്ക് ഒാടിക്കുന്ന ചിത്രം വൈറലായിരുന്നു.
ഹാർലി ഡേവിഡ്സെൻറ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മോഡലുകളിലൊന്നാണ് സ്ട്രീറ്റ് 750. 5,14,000 ലക്ഷമാണ് ബൈക്കിെൻറ ഇന്ത്യയിലെ ഷോറും വില.749 സി.സി ലിക്യുഡ് കൂൾ എൻജിനാണ് ഹാർലിയുടെ കരുത്തനെ ചലിപ്പിക്കുന്നത്.
