Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഒടുവിൽ ടി.യു.വി 300...

ഒടുവിൽ ടി.യു.വി 300 പ്ലസ്​ ഇന്ത്യയിൽ

text_fields
bookmark_border
tuv-300
cancel

ഇന്ത്യൻ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മഹീന്ദ്രയുടെ ടി.യു.വി 300 ​പ്ലസ്​ ഇന്ത്യയിൽ അവതരിപ്പിച്ചു. എസ്​.യു.വിയുടെ ഒമ്പത്​ സീറ്റ്​ മോഡലാണ്​ ഇന്ത്യയിൽ പുറത്തിറങ്ങിയിരിക്കുന്നത്​. 9.47 ലക്ഷമാണ്​ വില. അഞ്ച്​ നിറങ്ങളിൽ കാർ ലഭ്യമാവും.  പി-4, പി-6, പി-8 എന്നിവയാണ്​ വിവിധ വേരിയൻറുകൾ.

2.2 ലിറ്റർ എം ഹവാക്​ഡ്​ 120 ഡീസൽ എൻജിനി​​െൻറ കരുത്തിലാണ്​ ടി.യു.വി 300 വിപണിയിലെത്തുന്നത്​. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ട്രാൻസ്​മിഷൻ. മഹീ​ന്ദ്രയുടെ മൈക്രോ ഹൈബ്രിഡ്​ ടെക്​നോളജിയും എൻജിനിനൊപ്പം ഇണക്കി ചേർത്തിട്ടുണ്ട്​. 120 ബി.എച്ച്​.പി കരുത്തും 280 എൻ.എം ടോർക്കും എൻജിൻ നൽകും.

ഇൻറീരിയറും മികച്ച നിലവാരത്തിൽ തന്നെയാണ്​ മഹീന്ദ്ര ഡിസൈൻ ചെയ്​തിരിക്കുന്നനത്​. ഫോക്​സ്​ ലെതറിലാണ്​ സീറ്റുകളുടെ നിർമാണം. ജി.പി.എസ്​ നാവിഗേഷനോട്​ കൂടിയ 17.8 സ​െൻറി മീറ്റർ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം നൽകിയിരിക്കുന്നു. സ്​റ്റിയറിങ്ങിൽ ഒാഡിയോ ഫോൺ കംട്രോൾ സിസ്​റ്റങ്ങൾ നൽകിയിട്ടുണ്ട്​. ഹൈറ്റ്​ അഡ്​ജസ്​റ്റ്​ ​െചയ്യാൻ കഴിയുന്നതാണ്​ ഡ്രൈവർ സീറ്റ്​.  ഇതിനൊപ്പം ബ്രേക്ക്​ എനർജി റിസർവേഷൻ സിസ്​റ്റം, ഇൻറലിജൻറ്​ റിവേഴ്​സ്​ പാർക്ക്​ അസിസ്​റ്റ്​ സിസ്​റ്റം എന്നിവയും നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahindraautomobilemalayalam newsIndia launchTUV 300
News Summary - Mahindra TUV300 PLUS with 9-Seats Launched in India for Rs 9.47 Lakh-Hotwheels
Next Story