നാല്​ ഇലക്​​ട്രിക്​ വാഹനങ്ങൾ ഓ​ട്ടോ എക്​സ്​പോയിൽ പുറത്തിറക്കാൻ മഹീന്ദ്ര

14:10 PM
29/01/2020
mahindra

2020 ഡൽഹി ഓ​ട്ടോ എക്​സ്​പോയിൽ നാല്​ ഇലക്​ട്രിക്​ വാഹനങ്ങൾ പുറത്തിറക്കാൻ ലക്ഷ്യമിട്ട്​ മഹീന്ദ്ര. ഇ എകസ്​.യു.വി 500, ഇ എക്​സ്​.യു.വി 300, ഇ കെ.യു.വി 100്​ ആറ്റം ​ക്വാഡ്രസൈക്കിൾ എന്നിവയാണ്​ മഹീന്ദ്ര പുറത്തിറക്കുക. ലിഥിയം അയേൺ ബാറ്ററിയായിരിക്കും മഹീന്ദ്രയുടെ ഇലക്​ട്രിക്​ വാഹനങ്ങൾക്ക്​ ഉർജം പകരുക.

എന്നാൽ, ഇലക്​ട്രിക്​ കാറുകളുടെ മറ്റ്​ സാ​ങ്കേതിക വിവരങ്ങൾ മഹീന്ദ്ര പുറത്ത്​ വിടുക. സാധാരണ ചാർജിങ്​ സംവിധാനത്തിനൊപ്പം സ്​മാർട്ട്​ ചാർജിങ്​ സിസ്​റ്റവും മഹീന്ദ്ര വാഹനത്തിൽ ഉൾപ്പെടുത്തും. 

ഇ.എക്​സ്​.യു.വി 500, ഇ.എക്​സ്​.യു.വി 300, ഇ.കെ.യു.വി 100 എന്നിവക്ക്​ സമാന പ്ലാറ്റ്​ഫോമുകളിലാവും പുറത്തിറങ്ങുക. 70 കിലോ മീറ്റർ മാത്രം പരമാവധി വേഗതയുള്ള  ഇലക്​ട്രിക്​ വാഹനമായിരിക്കും ക്വാഡ്രസൈക്കിൾ.

Loading...
COMMENTS