ഇലക്ട്രിക് റിക്ഷയുമായി മഹീന്ദ്ര
text_fieldsന്യൂഡൽഹി: മലിനീകരണമുണ്ടാക്കാത്ത വാഹനങ്ങൾ സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നതിനിടെ ഇലക്ട്രിക് റിക്ഷകൾ പുറത്തറിക്കി മഹീന്ദ്ര. ഇ-ആൽഫ മിനി എന്ന പേരിലാണ് മഹീന്ദ്ര ഇലക്ട്രിക് റിക്ഷ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ അൽഭുതങ്ങൾ സൃഷ്ടിച്ച മഹീന്ദ്ര ഇ-റിക്ഷയിലൂടെ മറ്റൊരു വാഹന വിപ്ലവത്തിന് കൂടി തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ്.
അഞ്ച് പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് റിക്ഷയുടെ രൂപകൽപ്പന. പ്രധാനമയും നഗര യാത്രകളെ ലക്ഷ്യംവെച്ചാണ് മഹീന്ദ്രയുടെ പുതിയ അവതാരം. 120Ah ബാറ്ററിയാണ് റിക്ഷയിലുള്ളത്. ഒരൊറ്റ ചാർജിൽ 85 കിലോ മീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും. മണിക്കൂറിൽ 25 കിലോ മീറ്ററാണ് കൂടിയ വേഗം. 1.12 ലക്ഷം രൂപയാണ് റിക്ഷയുടെ ഷോറും വില.
കൂടുതൽ യാത്ര സുഖം നൽകുന്ന തരത്തിലാണ് റിക്ഷയുടെ കാബിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മികച്ച സസ്പെൻഷനും നൽകിയിട്ടുണ്ട്. 2030ന് മുമ്പ് പൂർണമായി ഇലക്ട്രിക് വാഹനക്രമത്തിലേക്ക് മാറാനൊരുങ്ങുന്ന ഇന്ത്യൻ വിപണിക്ക് കരുത്ത് പകരുന്നതായിരിക്കും പുതിയ റിക്ഷയെന്ന് മഹീന്ദ്ര വ്യക്തമാക്കി.
