Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപുതുച്ചേരിയിലെ...

പുതുച്ചേരിയിലെ വി.​െഎ.പി വാഹനങ്ങൾ: രജിസ്​ട്രേഷൻ കേരളത്തിലേക്ക്​ മാറ്റും

text_fields
bookmark_border
പുതുച്ചേരിയിലെ വി.​െഎ.പി വാഹനങ്ങൾ: രജിസ്​ട്രേഷൻ കേരളത്തിലേക്ക്​ മാറ്റും
cancel
തിരുവനന്തപുരം: വ്യാജമേൽവിലാസം ഹാജരാക്കി നേടിയ പുതുച്ചേരി രജിസ്​ട്രേഷനുകൾ കേരളത്തിലേക്ക്​ മാറ്റാനും വെട്ടിച്ച നികുതി ഉടമകളിൽനിന്ന്​ തിരിച്ചു പിടിക്കാനും ശിപാർ​ശ. പുത​ുച്ചേരിയിൽ അന്വേഷണം നടത്തിയ മോ​േട്ടാർ വാഹനവകുപ്പ്​ സംഘം വെള്ളിയാഴ്​ച ട്രാൻസ്​പോർട്ട്​ സെക്രട്ടറിക്ക്​ റിപ്പോർട്ട്​ സമർപ്പിച്ചു. വി.​െഎ.പികളടക്കമുള്ള 40 പേരുടെ പേര്​ വിവരങ്ങൾ റിപ്പോർട്ടിലുണ്ടെന്നാണ്​ വിവരം.

പുതുച്ചേരി രജിസ്​ട്രേഷന്​ ഇടനിലക്കാരായി നിൽക്കുന്ന വാഹന ഡീലർമാർക്കെതി​െ​ര അന്വേഷണം നടത്തണ​െമന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്​. നഷ്​ട​െപ്പട്ട നികുതി തിരിച്ചുപിടിക്കുന്നതിനും നിർദേശങ്ങളുണ്ട്​. രജിസ്​റ്റർ ചെയ്​ത്​ ആറു​മാസം കഴിഞ്ഞ വാഹനങ്ങൾ കേരളത്തിലേക്ക്​ മാറ്റ​ു​​േമ്പാൾ പുതുച്ചേരിയിൽ നികുതി ഇനത്തിൽ അടച്ച തുക കഴിച്ചുള്ളത്​ അടയ്​ക്കണം. സമീപ കാലത്ത്​ രജിസ്​റ്റർ ചെയ്​ത വാഹനങ്ങൾ മുഴുവൻ തുകയും അടയ്​ക്കേണ്ടി വരും. രജിസ്​ട്രേഷൻ കേരളത്തിലേക്ക്​ മാറ്റുന്നതിന്​ 40ഒാളം വാഹന ഉടമകൾ പോണ്ടിച്ചേരിയിലെ മോ​േട്ടാർ വാഹനവകുപ്പിനെ സമീപിച്ചിട്ടുണ്ട്​. 

നികുതി തട്ടിപ്പ്​ നടത്തുന്ന വാഹന ഉടമകളെ നിയമപരമായി കുടുക്കാൻ വാഹനം രജിസ്​റ്റർ ചെയ്​ത മേൽവിലാസത്തിലേക്ക്​ രജിസ്​റ്റേർഡായി കത്തയക്കാന​ും ​മോ​േട്ടാർ വാഹനവകുപ്പ്​ തീരുമാനിച്ചിട്ടുണ്ട്​. വ്യാജവിലാസമായതിനാൽ കത്തുകൾ മടങ്ങിവരും. ഇതു​ നിയമപരമായ തെളിവായി പരിഗണിച്ച്​ നടപടി തുടങ്ങാനാണ്​ ആലോചിക്കുന്നത്​. രാഷ്​ട്രീയക്കാരും വ്യവസായ- സിനിമ മേഖലയിലെ പ്രമുഖരുമാണ്​ നികുതിവെട്ടിപ്പുകാരിൽ നല്ലൊരു ശതമാനവും.-ഡീലർമാർ വഴിയാണ്​ അധികവും വ്യാജ രജിസ്​ട്രേഷൻ നടക്കുന്നത്​.വാടക​ക്ക്​ വീടെടുത്ത​ും ഇൻഷുറൻസ്​ പോളിസി എടുത്തും വരെ വിവരം നൽകി രജിസ്​ട്രേഷൻ തരപ്പെടുത്തിയവരുണ്ട്​. മൊത്തം വാഹനവിലയുടെ 20 ശതമാനാണ്​ കേരളത്തിൽ നികുതി. എന്നാൽ, പരമാവധി ഒരു ലക്ഷം രൂപവരെയാണ്​ പോണ്ടിച്ചേരിയിൽ വാഹനരജിസ്​ട്രേഷന്​ ചെലവ്​ വരൂ. ഒരു കോടി രൂപ വിലവരുന്ന വാഹനം കേരളത്തിൽ രജിസ്​റ്റർ ചെയ്​താൽ നികുതി ചെലവാകുന്ന 20 ലക്ഷത്തി​​​െൻറ സ്ഥാനത്ത്​ ഒരു ലക്ഷം രൂപകൊണ്ട്​ പോണ്ടിച്ചേരിയിൽ രജിസ്​റ്റർ ചെയ്യാം.- ഇത്തരം വാഹനങ്ങളിൽ നല്ലൊരു ശതമാനവും 50 ലക്ഷത്തിന്​ ​ മുകളിൽ വിലവരുന്നവയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspuducherrymalayalam newsLuxury carsregistered
News Summary - luxury cars registered in Puducherry -Kerala news
Next Story