കോ​ട്ട​ക്കു​ന്നി​ൽ  ‘പ​ത്​​മി​നി’​ക​ളുടെ സം​ഗ​മം 

  • പ​ത്മി​നി​യ​ന്‍സ് ക്ലാ​സി​ക് ക്ല​ബ്​ ഓ​ഫ് ഇ​ന്ത്യ എ​ന്ന കൂ​ട്ടാ​യ്മ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്

10:50 AM
08/04/2019
പ്രീമിയര്‍ പത്മിനി കാര്‍ ഉടമകള്‍ മലപ്പുറം കോട്ടക്കുന്നില്‍ ഒത്തുകൂടിയപ്പോള്‍

മ​ല​പ്പു​റം: പ്ര​താ​പം ന​ഷ്​​ട​മാ​വാ​ത്ത കാ​റു​ക​ളു​ടെ സം​ഗ​മ​വേ​ദി​യാ​യി കോ​ട്ട​ക്കു​ന്ന്. ഫി​യ​റ്റ്​ പ്രീ​മി​യ​ര്‍ പ​ത്മി​നി​യു​ടെ ഉ​ട​മ​ക​ളാ​യ പ​ത്മി​നി​യ​ന്‍സ് ക്ലാ​സി​ക് ക്ല​ബ്​ ഓ​ഫ് ഇ​ന്ത്യ എ​ന്ന കൂ​ട്ടാ​യ്മ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​ഴ​യ​കാ​ല സി​നി​മ​ക​ളി​ല്‍ നാ​യ​ക​​​െൻറ സ​ന്ത​ത സ​ഹ​ചാ​രി​യാ​യി നി​ന്ന​തു​കൊ​ണ്ടാ​ക​ണം ഇ​ന്നും ഈ ​സു​ന്ദ​രി​യെ എ​ല്ലാ​വ​ര്‍ക്കും പ്രി​യ​മാ​ണ്. 

കാ​ര്‍ ഉ​ട​മ​ക​ള്‍ക്ക് വാ​ഹ​ന സം​ബ​ന്ധ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍കു​ക, സ്‌​പെ​യ​ര്‍പാ​ര്‍ട്‌​സി​​​െൻറ ല​ഭ്യ​ത സു​ഗ​മ​മാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​വു​മു​ണ്ടാ​യി​രു​ന്നു ഒ​ത്തു​കൂ​ട​ലി​ന്​ പി​ന്നി​ൽ‍.

1986 മോ​ഡ​ല്‍ വാ​ഹ​നം കൈ​വ​ശ​മു​ള്ള കു​റ്റി​പ്പു​റം ചെ​മ്പി​ക്ക​ല്‍ സ്വ​ദേ​ശി 63കാ​ര​നാ​യ കു​ട്ട​ന്‍ നാ​യ​രും പ​രി​പാ​ടി​ക്കെ​ത്തി​യി​രു​ന്നു. ഇ​ദ്ദേ​ഹം 1991ലാ​ണ് പ​ത്മി​നി സ്വ​ന്ത​മാ​ക്കി​യ​ത്. കി​ര​ണ്‍ ദേ​വ​സി, എം.​കെ. ഷി​ബി​ന്‍, ഹ​ഖ് വേ​ങ്ങ​ര, മ​ന്‍സൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Loading...
COMMENTS