ലോകത്തിലെ ആദ്യ ടാറ്റു കാറുമായി ലക്സസ്
text_fieldsകാറുകളിൽ ടാറ്റു പതിക്കുന്നത് പലർക്കും താൽപര്യമുള്ള കാര്യമാണ്. കാർ വാങ്ങിയതിന് ശേഷം ഒന്നോ രണ്ടോ ടാറ്റുകൾ പതിക്കുന്നത് പതിവാണ്. എന്നാൽ, പൂർണമായും ടാറ്റുകളുള്ള കാർ പുറത്തിറക്കിയിരിക്കുകയാണ് ലക്സസ്. യു.എക്സ് കോംപാക്ട് എസ്.യു.വിയാണ് പൂർണമായും ടാറ്റു പതിച്ച് ലക്സസ് പുറത്തിറക്കിയിരിക്കുന്നത്. ലണ്ടനിലെ ടാറ്റു ആർട്ടിസ്റ്റായ ക്ലൗഡിയ ഡി സാബേയാണ് ലക്സസിലെ ടാറ്റുകൾക്ക് പിന്നിൽ.

വെളുത്ത നിറത്തിലുള്ള ലക്സസ് എസ്.യു.വി ടാറ്റു കൊണ്ട് മൂടുകയായിരുന്നു. അഞ്ച് ലിറ്റർ കാർ പെയിൻറ് ഉപയോഗിച്ച് 3 ഡി ഇഫക്ടോടെയാണ് ടാറ്റുകൾ. സുരക്ഷക്കായി ലാക്വർ കോട്ടിങ്ങും നൽകിയിട്ടുണ്ട്.

ദിവസവും എട്ട് മണിക്കൂർ വരെ ജോലി ചെയ്ത് ആറ് മാസം കൊണ്ടാണ് ടാറ്റു പതിച്ച കാർ പൂർത്തിയാക്കിയത്. ഒൗദ്യോഗികമായി ഇതിെൻറ വില ലക്സസ് പുറത്ത് വിട്ടില്ലെങ്കിലും ഏകദേശം ഒരു കോടി രൂപയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
