ലോകത്തിലെ ആദ്യ ടാറ്റു കാറുമായി ലക്​സസ്​

12:39 PM
19/03/2020
luxus

കാറുകളിൽ ടാറ്റു പതിക്കുന്നത്​ പലർക്കും താൽപര്യമുള്ള കാര്യമാണ്​. കാർ വാങ്ങിയതിന്​ ശേഷം ഒ​ന്നോ രണ്ടോ ടാറ്റുകൾ പതിക്കുന്നത്​ പതിവാണ്​. എന്നാൽ, പൂർണമായും ടാറ്റുകളുള്ള കാർ പുറത്തിറക്കിയിരിക്കുകയാണ്​ ലക്​സസ്​. യു.എക്​സ്​ കോംപാക്​ട്​ എസ്​.യു.വിയാണ്​ പൂർണമായും ടാറ്റു പതിച്ച്​ ലക്​സസ്​ പുറത്തിറക്കിയിരിക്കുന്നത്​. ലണ്ടനിലെ ടാറ്റു ആർട്ടിസ്​റ്റായ ക്ലൗഡിയ ഡി സാബേയാണ്​ ലക്​സസിലെ ടാറ്റുകൾക്ക്​ പിന്നിൽ.

LUXUS

വെളുത്ത നിറത്തിലുള്ള ലക്​സസ്​ എസ്​.യു.വി ടാറ്റു കൊണ്ട്​ മൂടുകയായിരുന്നു. അഞ്ച്​ ലിറ്റർ കാർ പെയിൻറ്​ ഉപയോഗിച്ച്​ 3 ഡി ഇഫക്​ടോടെയാണ്​ ടാറ്റുകൾ. സുരക്ഷക്കായി ലാക്വർ കോട്ടിങ്ങും നൽകിയിട്ടുണ്ട്​.

TATTOO

ദിവസവും എട്ട്​ മണിക്കൂർ വരെ ജോലി ചെയ്​ത്​ ആറ്​ മാസം കൊണ്ടാണ്​ ടാറ്റു പതിച്ച കാർ പൂർത്തിയാക്കിയത്​. ഒൗദ്യോഗികമായി ഇതി​​​െൻറ വില ലക്​സസ്​ പുറത്ത്​ വിട്ടില്ലെങ്കിലും ഏകദേശം ഒരു കോടി രൂപയായിരിക്കുമെന്നാണ്​ റിപ്പോർട്ടുകൾ. 

Loading...
COMMENTS