നിരത്തിലെ ചതുരക്കളങ്ങൾ എന്ത്? വിശദീകരിച്ച് കേരള പൊലീസ് 

10:27 AM
14/07/2019
Box-marking-

തിരുവനന്തപുരം: തിരക്കേറിയ നിരത്തുകളിൽ പലയിടത്തും മഞ്ഞ ചതുരക്കളങ്ങൾ കണ്ടിട്ടില്ലേ? ഇതെന്താണെന്ന് അറിയാത്തവർക്കായി വിശദീകരിക്കുകയാണ് കേരള പൊലീസ്. ഫേസ്ബുക്ക് പേജിലൂടെയാണ് റോഡിലെ യെല്ലോ ബോക്സ് മാർക്കിങ്ങിനെ കുറിച്ച് പൊലീസ് പറയുന്നത്. 

തിരക്കേറിയ ജങ്ഷനുകളിലും എതിരേ റോഡ് വന്നുചേരുന്ന സ്ഥലങ്ങളിലുമാണ് ഇത്തരം ബോക്സ് മാർക്കിങ് കാണുക. മഞ്ഞ നിറത്തിലുള്ള ഈ ബോക്സുകൾക്ക് മുകളിൽ വാഹനങ്ങൾ നിർത്താൻ പാടില്ല. മുന്നോട്ട് കടന്നുപോകാൻ ഇടമുണ്ടെങ്കിൽ മാത്രമേ ഈ മേഖലയിലേക്ക് വാഹനം കയറ്റാവൂ. 

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം...

തിരക്കേറിയതും അപകടസാധ്യതയുള്ളതുമായ മേഖലയിലാണ് ഇത്തരം ബോക്സ് മാർക്കിങ് നൽകുന്നത്. ഇതുവഴി അപകടങ്ങളും ഗതാഗതക്കുരുക്കും കുറക്കാനാകും. 

Loading...
COMMENTS