Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightജീപ്പ്​ മോഡലുകളുടെ...

ജീപ്പ്​ മോഡലുകളുടെ വില 18.5 ലക്ഷം വരെ കുറച്ചു

text_fields
bookmark_border
ജീപ്പ്​ മോഡലുകളുടെ വില 18.5 ലക്ഷം വരെ കുറച്ചു
cancel

മുംബൈ: അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ്​ മോഡലുകളുടെ വിലയിൽ 18.5 ലക്ഷം രൂപയുടെ കുറവ്​ വരുത്തി. ജീപ്പ്​ ഗ്രാൻഡ്​ ചോർക്കി ലിമിറ്റഡ്​ മോഡലിനാണ്​ വൻ കുറവ്​ വരുത്തിയിരിക്കുന്നത്​. ഗ്രാൻഡ്​ ചോർക്കി സമ്മിറ്റിന്​ 17.85 ലക്ഷം രൂപയുടെ കുറവാണ്​ ഉണ്ടാവുക. ഗ്രാൻഡ്​ ചോർക്കി ലിമിറ്റഡ്​ ഡീസൽ മോഡലിന്​ നിലവിൽ 93.64 ലക്ഷവും ഗ്രാൻഡ്​ ചോർക്കി സമ്മിറ്റ്​ ഡീസലിന്​ 1.03 കോടിയുമാണ്​ വില.

ജീപ്പി​​െൻറ വ്​റാങ്കൾ അൺലിമിറ്റഡ്​​ 64.45 ലക്ഷം രൂപക്ക്​ ഇനി ലഭ്യമാവും. 7.14 ലക്ഷം രൂപയുടെ കുറവാണ് ഇൗ​ മോഡലിന്​ വരുത്തിയിരിക്കുന്നത്​. ഗ്രാൻഡ്​ ചോർക്കി എസ്​.ആർ.ടിയുടെ വിലയിൽ 5 ലക്ഷം രൂപയും  കമ്പനി കുറച്ചിട്ടുണ്ട്​.

ജി.എസ്​.ടി നിലവിൽ വന്നതോടെ രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളെല്ലാം വില കുറച്ചിരുന്നു. എസ്​.യു.വികളുടെ വിലയിൽ വൻ കുറവാണ്​ വരുത്തിയിരിക്കുന്നത്​. ഇതി​​െൻറ ചുവട്​ പിടിച്ചാണ്​ ജീപ്പും വില കുറച്ച്​ രംഗത്തെത്തിയിരിക്കുന്നത്​.

Show Full Article
TAGS:jeep Grand Cherokee Limited Grand Cherokee Summit hotwheels malayalam news 
Web Title - Jeep Models Prices Slashed In India-hotwheels
Next Story