ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയായി ഇന്ത്യ
text_fieldsന്യൂഡൽഹി: ലോകത്ത് ഏറ്റവും കൂടുതൽ ഇരുചക്രവാഹനങ്ങൾ വിറ്റഴിക്കുന്ന രാജ്യമായി ഇന്ത്യ മാറി. ചൈനയുടെ െറക്കോഡാണ് ഇന്ത്യ മറികടന്നത്. കഴിഞ്ഞവർഷം 1.77 കോടി ഇരു ചക്രവാഹനങ്ങൾ ഇന്ത്യയിൽ വിറ്റഴിഞ്ഞു. അഥവ, പ്രതിദിനം 48,000ത്തിലധികം വാഹനങ്ങൾ വിൽക്കപ്പെടുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇൗ കാലയളവിൽ ചൈനയിൽ വിറ്റുപോയത് 1.68 കോടി ഇരുചക്ര വാഹനങ്ങളാണ്. 60 ലക്ഷം വാഹനങ്ങൾ വിറ്റ ഇന്തോനേഷ്യയാണ് മൂന്നാമത്.
ഗ്രാമീണ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചതും സ്ത്രീകൾ കൂടുതലായി ഇരുചക്രവാഹനങ്ങൾ ഉപയോഗിച്ചുതുടങ്ങിയതുമാണ് ഇന്ത്യയെ ഏറ്റവുംവലിയ വിപണിയാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹോണ്ടയുടെ കഴിഞ്ഞവർഷത്തെ ഉപഭോക്താക്കളിൽ 35 ശതമാനവും സ്ത്രീകളായിരുന്നു. ചൈനയിൽ ഇരുചക്രവാഹന വിപണിയിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇടിവ് അനുഭവപ്പെടുന്നുണ്ട്.
കാർ വിപണിയിലുണ്ടായ കുതിപ്പാണ് ഇതിന് കാരണം. മുൻ വർഷങ്ങളിൽ രാജ്യത്ത് 2.5 കോടി ഇരുചക്രവാഹനങ്ങൾ വരെ വിറ്റുപോയിരുന്നു. എന്നാൽ, ഇലക്ട്രോണിക് സാേങ്കതികവിദ്യയിലൂടെ പ്രവർത്തിക്കുന്ന ഇരുചക്രവാഹനങ്ങൾ ഇവിടെ ധാരാളമായി വിറ്റുപോകുന്നുണ്ട്.