Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവെർനക്ക്​ പുതിയ...

വെർനക്ക്​ പുതിയ പെട്രോൾ എൻജിൻ

text_fields
bookmark_border
verna
cancel

സുന്ദരൻ ഹാച്ചായ വെർനയുടെ പെട്രോൾ എൻജി​​​െൻറ വലുപ്പം കുറക്കുകയാണ്​ ഹ്യൂണ്ടായ്​. അടിസ്​ഥാന മോഡലുകളായ ഇ, ഇ.എക്​സ്​ വേരിയൻറുകളിലാണ്​ 1.4 ലിറ്റർ എൻജിൻ വരുന്നത്​. പുതിയ ഹൃദയം വരു​ന്നതോടെ വിലയും കുറയും. ഏറ്റവും കുറഞ്ഞ വെർനക്ക്​ ഇനിമുതൽ 7.80 ലക്ഷം നൽകിയാൽ മതിയാകും. ഇ.എക്​സ്​ വേരിയൻറിന്​ 9.10 ലക്ഷമാണ്​ വില. വലുപ്പം കൂടിയ 1591 സി.സി പെട്രോൾ എൻജിൻ ഇ.എക്​സ്​ ഒാ​േട്ടാമാറ്റിക്, എസ്​.എക്​സ്​ തുടങ്ങിയ മോഡലുകളിൽ തുടരും. പുതിയ 1.4 ലിറ്റർ എൻജിൻ 6000 ആർ.പി.എമ്മിൽ 100 ബി.എച്ച്​.പി കരുത്തും 4000 ആർ.പി.എമ്മിൽ 132 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. 

19.1 കിലോമീറ്റർ എന്ന മികച്ച ഇന്ധനക്ഷമതയും ലഭിക്കും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ വാഹനത്തിന്​. പഴയ വാഹനത്തിലെ അതേ പ്രത്യകതകളുമായാണ്​ പുതിയ വെർനയും എത്തുക. ബോഡി കളർ ബമ്പറുകൾ, ​ൈസഡ്​ മിറർ ഇൻഡിക്കേറ്ററുകൾ, തണുപ്പിക്കുന്ന കൂൾ ബോക്​സ്​, ടിൽറ്റ്​ ചെയ്യാവുന്ന സ്​റ്റിയറിങ്​വീൽ തുടങ്ങിയവയാണ്​ ഇ വേരിയൻറി​​​െൻറ പ്രത്യേകതകൾ. പാർക്കിങ്​​ സെൻസറുകൾ, ഒാ​േട്ടാമാറ്റിക്​ ഹെഡ്​ലൈറ്റുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്​, 5.0 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ, സ്​റ്റിയറിങ്​വീലിലെ നിയന്ത്രണങ്ങൾ, ക്രൂസ്​ കൺട്രോൾ തുടങ്ങിയവയാണ്​ ഇ.എക്​സി​​​െൻറ പ്രത്യേകതകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyundaiautomobileVernamalayalam newsNew Engine
News Summary - Hyundai Verna new petrol engine-Hotwheels
Next Story