Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right​മേയ്​ മാസം...

​മേയ്​ മാസം ഹ്യൂണ്ടായ്​ ക്രെറ്റ നമ്പർ വൺ; വിറ്റത്​ 3212 കാറുകൾ

text_fields
bookmark_border
​മേയ്​ മാസം ഹ്യൂണ്ടായ്​ ക്രെറ്റ നമ്പർ വൺ; വിറ്റത്​ 3212 കാറുകൾ
cancel

ന്യൂഡൽഹി: കോവിഡ്​ വ്യാപനം ഒരു അസാധാരണ വർഷമാണ്​ രാജ്യത്തെ ഓ​ട്ടോമൊബൈൽ വ്യവസായ മേഖലക്ക്​ സമ്മാനിച്ചത്​. മാർച്ച്​ അവസാനത്തോടെ രാജ്യവ്യാപകമായി ഏർപെടുത്തിയ ലോക്​ഡൗണോടെ ഏപ്രിൽ മാസം ഒരു വാഹനം പോലും രാജ്യത്ത്​ വിറ്റുപോയില്ല. ലോക്​ഡൗൺ ഇളവുകളോ​ടെ രാജ്യം വീണ്ടും പൂർവസ്​ഥിതിയിലേക്ക്​ നീങ്ങിക്കൊണ്ടിരിക്കു​േമ്പാൾ വിൽപനയുടെ കാര്യത്തിൽ  ആഭ്യന്തര വിപണിയിൽ പുതിയൊരു രാജാവ്​ പട്ടാഭിഷേകം ചെയ്​തിരിക്കുകയാണ്​.

മെയ്​ മാസം 3212 യൂനിറ്റുകൾ വിറ്റഴിച്ച്​ ഹ്യുണ്ടായ്​ ​ക്രെറ്റയാണ്​ ഏറ്റവും കൂടുതൽ വിൽപന നടത്തിയ മോഡലായി മാറിയത്​. മാരുതി സുസൂക്കി മോഡലുകൾ കൈയ്യടക്കി വെച്ച സ്​ഥാനമാണ്​ പുതുതലമുറ ക്രെറ്റയിലൂടെ ദക്ഷിണ കൊറിയൻ കമ്പനിയായ ഹ്യുണ്ടായ്​ പിടിച്ചടക്കിയത്​. 2,353 യൂനിറ്റുകളുടെ വില്‍പ്പനയുമായി മാരുതി സുസൂക്കിയുടെ എര്‍ട്ടിഗ എം.പി.വിയാണ് രണ്ടാം സ്ഥാനത്ത്.

വര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാനായ മാരുതി ഡിസയര്‍ മൂന്നാം സ്ഥാനത്തുണ്ട്​. 2,353 എർട്ടികയാണ്​ കഴിഞ്ഞ മാസം വിറ്റത്​. 1,715 യൂനിറ്റ് വില്‍പ്പനയുമായി മഹീന്ദ്ര ബൊലേറോ നാലാം സ്ഥാനത്തും, 1,617 യൂനിറ്റുമായി മാരുതി ഈക്കോ അഞ്ചാം സ്ഥാനത്തുമുണ്ട്. 

ലോക്​ഡൗണിന്​ മുമ്പ്​ ലഭിച്ച ബുക്കിങ്ങുകളാണ്​ ഹ്യുണ്ടായ്​ക്ക്​ സഹായകമായത്​​​. ​മെയ്​ മാസം വിറ്റ്​ പോയ 6883 ഹ്യുണ്ടായ്​ കാറുകളിൽ പകുതിയും മാർച്ചിൽ പുറത്തിറങ്ങിയ പുതുതലമുറ എസ്​.യു.വിയായ ക്രെറ്റയാണ്. മൊത്തം 13,685 കാറുകൾ വിറ്റ മാരുതി സുസുക്കി തന്നെയാണ്​ ഏറ്റവും കൂടുതൽ കാറുകൾ വിൽപന നടത്തിയ വാഹന നിർമാതാക്കൾ. കൂടുതൽ ഷോറൂമുകൾ തുറക്കുന്നതോടെ ജൂൺ മാസത്തിലെ ചിത്രങ്ങൾക്ക്​ മാറ്റം വന്നേക്കാം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CretaMaruti Suzukiauto newsHyundai Creta SUVmost sold cartop seller in indiaErtiga MPV
News Summary - Hyundai Creta SUV Is The New Number 1 Car In Indian Market In May 2020- hotwheels
Next Story