Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightേഹാണ്ട ബ്രിയോ ഉൽപാദനം...

േഹാണ്ട ബ്രിയോ ഉൽപാദനം നിർത്തുന്നു

text_fields
bookmark_border
HONDA-BRIO
cancel

ഹോണ്ട ഹാച്ചബാക്ക്​ ബ്രിയോയുടെ ഉൽപാദനം നിർത്തുന്നു. വിൽപനയിൽ വൻ കുറവു​ണ്ടായതോടെ ബ്രിയോയെ വിപണിയിൽ നിന്ന്​ പിൻവലിക്കാൻ ഹോണ്ട നിർബന്ധിതമായെന്നാണ്​ റിപ്പോർട്ട്​. 2011ലാണ്​ ബ്രിയോയെ ഹോണ്ട നിരത്തിലെത്തിക്കുന്നത്​. സെപ്​തംബർ മാസത്തിലെ കണക്കനുസരിച്ച്​ ബ്രിയോയുടെ 112 യൂണിറ്റുകൾ മാത്രമാണ്​ ഹോണ്ട നിർമിച്ചത്​. ആഗസ്​റ്റിൽ ഇത്​ 120 യൂണിറ്റുകളായിരുന്നു. എന്നാൽ, ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിക്കാൻ കമ്പനി തയാറായിട്ടില്ല.

4.73 ലക്ഷമാണ്​ ബ്രിയോയുടെ പ്രാരംഭവില. മോഡലി​​െൻറ എതിരാളികളുമായി താരത്മ്യം ചെയ്യു​േമ്പാൾ ഇത്​ കൂടുതലാണ്​. ഉദാഹരണമായി 1.2 ലിറ്റർ എൻജിൻ കരുത്തിൽ ബ്രിയോയുടെ ഒത്ത എതിരാളിയായി എത്തുന്ന ടിയാഗോക്ക്​ 3.4 ലക്ഷം മാത്രമാണ്​ പ്രാരംഭവില. വില ഉയർന്നത്​ ബ്രിയോക്ക്​ കനത്ത വിപണിയിൽ തിരിച്ചടി നൽകുന്നുണ്ട്​.

അതേസമയം, ​ന്യൂ ജനറേഷൻ ബ്രിയോയെ ഇന്ത്യയിൽ കൊണ്ടുവരുന്നതിനെ കുറിച്ച്​ ഹോണ്ട ഇതുവരെ സൂചനകളൊന്നും നൽകിയിട്ടില്ല. എന്നാൽ, കമ്പനിയുടെ ഡീലർമാർ ഇപ്പോഴും ബ്രിയോയുടെ ബുക്കിങ്​ സ്വീകരിക്കുന്നുണ്ട്​. നിലവിലുള്ള സ്​റ്റോക്ക്​ ഒഴിവാക്കുന്നതിനായാണ്​ ഇപ്പോഴും ബുക്കിങ്​ സ്വീകരിക്കുന്നതെന്നാണ്​ വിവരം​. പുതുതലമുറ സിവിക്കാണ്​ ഇനി ഇന്ത്യയി​ലെത്താനുള്ള ഹോണ്ട കാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hondaautomobilemalayalam newsHatchbackBrio
News Summary - Honda Brio Discontinued-Hotwheels
Next Story