Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഒന്നര കോടിയും...

ഒന്നര കോടിയും പിന്നിട്ട്​ ആക്​ടിവ

text_fields
bookmark_border
ഒന്നര കോടിയും പിന്നിട്ട്​ ആക്​ടിവ
cancel

ഇന്ത്യയിൽ വിസ്​മൃതിയിലാണ്ട സ്​കൂട്ടറുകളെ വിപണിയിലേക്ക്​ തിരിച്ച്​ കൊണ്ട്​ വന്നത്​ ഹോണ്ടയുടെ ആക്​ടിവ ആയിരുന്നു. പക്കാ ഫാമിലി സ്​കൂട്ടർ അതായിരുന്നു ആക്​ടിവക്കുള്ള വിശേഷണം. എന്നാൽ ഫ്രീക്കൻ പിള്ളേരും ആക്​ടിവയുമായി പ്രണയത്തിലായതോടെ സ്​കൂട്ടർ ഇന്ത്യൻ വിപണിയിൽ പുതു ചരിത്രമെഴുതുകയായിരുന്നു. ഇപ്പോൾ 1.5 കോടി യൂണിറ്റും വിൽപ്പന നടത്തി ​ ഇന്ത്യൻ വാഹന വിപണിയിൽ  ആക്​ടിവ കുതിക്കുകയാണ്​. 

2001ൽ വിപണിയിലെത്തിയ ആക്​ടിവയുടെ 55,000 യൂണിറ്റുകളാണ്​ ആദ്യ വർഷം വിറ്റഴിച്ചത്​​. പിന്നീട്​ വിൽപ്പനയിൽ ക്രമാനുഗതായി ഉയർച്ച ഉണ്ടാവുകയായിരുന്നു. 2010-2011 സാമ്പത്തിക വർഷത്തിൽ ആക്​ടിവയുടെ 10 ലക്ഷം യൂണിറ്റുകളാണ്​ വിറ്റഴിച്ചത്​. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 27.59 ലക്ഷം ആക്​ടിവ സ്​കൂട്ടറുകളാണ്​ ഹോണ്ട വിറ്റഴിച്ചത്​.  ബി.എസ്​4 നിലവാരം പാലിക്കുന്ന ആക്​ടിവയുടെ നാലാം തലമുറ ​സ്​കൂട്ടറുകളും കമ്പനി പുറത്തിറക്കിയിരുന്നു. 

ഗുജറാത്തിലെ വിത്തൽപൂരിൽ സ്കൂട്ടർ നിർമാണത്തിനു മാത്രമായി ഹോണ്ട സ്ഥാപിച്ച പുതിയ ശാലയിൽ നിന്നാണു കമ്പനി പ്രസിഡൻറും ചീഫ് എക്സിക്യൂട്ടീവുമായ മിനൊരു കാറ്റോ 1,50,00,000—ാമത് ‘ആക്ടീവ’ പുറത്തിറക്കിയത്. കഴിഞ്ഞ വർഷം പ്രവർത്തനമാരംഭിച്ച ഈ ശാലയുടെ വാർഷിക ഉൽപാദനശേഷി പ്രതിവർഷം 12 ലക്ഷം സ്കൂട്ടറുകളാണ്. തായ്​ലൻറ്​ ഇന്തോനേഷ്യ പോലുള്ള വികസിത വിപണികളെ പോലെ ഇന്ത്യയിലും സ്കൂട്ടറുകളോടു താൽപര്യമേറുകയാണെന്നു കാറ്റോ അഭിപ്രായപ്പെട്ടു. ഏഴു വർഷത്തിനുള്ളിൽ ഇരുചക്രവാഹന വ്യവസായത്തിൽ സ്കൂട്ടർ വിഭാഗത്തി​െൻറ പങ്ക് ഇരട്ടിയോളമായി വളർന്നു. 2009 — 10ൽ സ്കൂട്ടറുകളുടെ വിഹിതം 16% ആയിരുന്നത് 2016 — 17ൽ 32% ആയി വർധിച്ചു. വിസ്മൃതിയിലേക്കു നീങ്ങുകയായിരുന്നു സ്കൂട്ടർ വിപണിയെ 2001ൽ ‘ആക്ടിവ’ ഒറ്റയ്ക്കാണു പുനഃരുജ്ജീവിപ്പിച്ചതെന്നും കാറ്റോ അവകാശപ്പെട്ടു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Honda Activa Achieves New Milestone: 1.5 Crore Units Manufactured In India
Next Story