Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹീറോയുടെ

ഹീറോയുടെ ഒഴിവാക്കലുകൾ

text_fields
bookmark_border
ഹീറോയുടെ ഒഴിവാക്കലുകൾ
cancel

കാറെന്നാൽ മാരുതിയെന്നതുപോലെ ഇന്ത്യക്കാർക്ക്​ ബൈക്കെന്നാൽ ഹീറോഹോണ്ടയായിരുന്നു. നിരത്തുനിറയെ കാള​ക്കൊമ്പി​​െൻറ ആകൃതിയുള്ള എച്ചും ഉദയസൂര്യനും ചേർന്ന ലോഗോയുള്ള ഇരുചക്ര വാഹനങ്ങൾ നിറഞ്ഞോടിയിരുന്ന കാലമുണ്ടായിരുന്നു. ​എവിടെ നോക്കിയാലും ഹീറോഹോണ്ട ഷോറൂമുകളായിരുന്നു. േലാകത്തിൽ ഏറ്റവും കൂടുതൽ ബൈക്കുണ്ടാക്കുന്ന കമ്പനിയും ഇതുതന്നെയായിരുന്നു. മലയാള സിനിമയിലെ സിദ്ദിക്​^ലാൽ പോലെ, ബോളിവുഡിലെ ലക്ഷ്​മികാന്ത്​^പ്യാരേലാൽ പോലെ അ​െതാരു ഹിറ്റ്​ കോമ്പിനേഷനായി. 

കാലംപോകവെ എല്ലാത്തിനും മാറ്റംവന്നു. ഹീറോയെന്ന പ​ഴയ സൈക്കിൾ കമ്പനിയും ഹോണ്ടയെന്ന ജപ്പാൻകാരൻ ​ൈബക്ക്​ മുതലാളിയും വേർപിരിഞ്ഞു. അപ്പോഴേക്കും ഹോണ്ടയിൽനിന്ന്​ ബൈക്ക്​ നിർമിക്കുന്ന തന്ത്രമന്ത്രങ്ങളെല്ലാം ഹീറോ സ്വന്തമാക്കിയിരുന്നു. അങ്ങനെ ഹീറോ സൈക്കിൾസ്​ ഹീറോ മോ​േട്ടാർ കോർപ്​ ആയി. വേർപിരിയൽ ഇന്ത്യൻ ഇരുചക്ര വാഹന വിപണിക്ക്​ നേട്ടമാണോ കോട്ടമാണോ എന്ന വിലയിരുത്തലുകൾക്ക്​ സമയമായിട്ടില്ല. ജാപ്പനീസ്​ സാ​േങ്കതികവിദ്യയിലെ വിശ്വാസം ഹോണ്ടക്ക്​ വേഗത്തിൽ ജനപ്രീതി ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്​. ഇതിനെ പ്രതിരോധിക്കാൻ ഭാരതത്തി​​െൻറ സ്വന്തം കമ്പനിയെന്ന പ്രതിച്ഛായ സൃഷ്​ടിക്കാനാണ്​ ഹീറോ ശ്രമിച്ചത്​. ഇതിനായി വിപുല പരസ്യ തന്ത്രങ്ങളും ആവിഷ്​കരിച്ചിരുന്നു. മദ്രാസ്​ മോസാർട്ട്​ ഇസൈ പുയൽ എ.ആർ. റഹ്​മാനാണ്​ ഹീറോയുടെ പുതിയ തുടക്കത്തിനായി പരസ്യ ഗാനം സൃഷ്​ടിച്ചത്​. പിന്നീടിങ്ങോട്ട്​ വ്യത്യസ്​ത മോഡലുകളുടെ കുത്തൊഴുക്കായിരുന്നു. ഹീറോ സി.ഇ.ഒ പവൻ മുഞ്ചാലിനുപോലും കൃത്യമായി പേരുപറയാൻ സാധിക്കാത്തവിധം മോഡൽ പ്രളയം സൃഷ്​ടിച്ചു കമ്പനി. 

ഇതിനിടെയാണ്​ സർക്കാർ ഭാരത്​ സ്​റ്റേജിൽ വാഹനങ്ങളെ കുരുക്കിയത്​. മാലിന്യ വിസരണത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ഇനി നിരത്തിലിറങ്ങേണ്ടതില്ല എന്നായിരുന്നു ഉത്തരവ്​. ഇതൊരു അവസരമായെടുത്ത്​ തങ്ങളുടെ വാഹന നിരയിൽ ചില വെട്ടിച്ചുരുക്കലുകൾ വരുത്തുകയാണ് ഹീറോ. ഒന്നും രണ്ടുമല്ല, പത്തെണ്ണത്തിനെ ഒഴിവാക്കാനാണ്​ കമ്പനി ഉദ്ദേശിക്കുന്നത്​. ഒൗദ്യോഗിക അറിയിപ്പൊന്നും നൽകിയിട്ടില്ലെങ്കിലും കമ്പനി വെബ്​സൈറ്റിൽനിന്ന്​ നിലവിൽ 10 ​​െെബക്കുകളെ ഒഴിവാക്കിയിട്ടുണ്ട്​. ഹീറോയുടെ പതാകവാഹകനായ 223 സി.സി കരിസ്​മ ആർ ഇനിയുണ്ടാകില്ല. പക്ഷേ, കരിസ്​മ ഇസഡ്​ എം.ആർ നിലനിർത്തിയിട്ടുണ്ട്​. 150 സി.സി വിഭാഗത്തിൽ ഹങ്ക്​, എക്​സ്​ട്രീം എന്നിവയെ ഒഴിവാക്കി. താരതമ്യേന പുതിയ എക്​സ്​ട്രീം സ്​പോർട്ട്​ തുടരും. സാധാരണക്കാര​​െൻറ വിഭാഗമായ 100 സി.സിയിലാണ്​ കൂടുതൽ തഴയലുകൾ. എച്ച്​.എഫ്​ ഡാൺ, സ്​പ്ലെൻഡർ ​െഎ സ്​മാർട്ട്​, സ്​പ്ലെൻഡർ എൻ.എക്​സ്​.ജി, സ്​പ്ലെൻഡർ പ്രൊ ക്ലാസിക്​, പാഷൻ പ്ലസ്​ എന്നിവയെ ​െവട്ടി​. 110 സി.സി പാഷൻ എക്​സ്​ പ്രൊ 125 സി.സി ഇഗ്​നൈറ്റർ എന്നിവയും ഒഴിവാക്കി​. 

നിലവിലെ സ്​കൂട്ടർ നിരയിൽ മാറ്റം വരുത്തിയിട്ടില്ല. മാസ്​ട്രോ എഡ്​ജ്​, ഡ്യൂയറ്റ്​, പ്ലെഷർ എന്നിവ തുടരും. ഇവയെല്ലാം നേരത്തേ ഭാരത്​ സ്​റ്റേജ്​ നാലിലേക്ക്​ മാറ്റിയിരുന്നു. വിപണി വിശാരദന്മാർ പറയുന്നത്​ ഹീറോയുടെ നീക്കം ഇനിയും വ്യക്​തമായിട്ടില്ലെന്നാണ്​. പൂർണമായ ഒഴിവാക്കലാണോ അതോ പരിഷ്​കരണത്തിനുവേണ്ടിയുള്ള താൽക്കാലിക പിന്മാറ്റമാണോ കമ്പനി നടത്തിയിരിക്കുന്ന​െതന്നും വ്യക്​തമല്ല. ഏതായാലും വാഹന നിരയിലെ അധികമുള്ള കൊഴുപ്പ്​ മാറ്റാനുള്ള അവസരമായി ഇതിനെ ഹീറോ കാണുകയാണെങ്കിൽ ഉപഭോക്​താവിന്​ ഗുണം മാത്ര​മേ ചെയ്യൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hero
News Summary - Hero
Next Story