Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightജി.എസ്​.ടി: ഹീറോ...

ജി.എസ്​.ടി: ഹീറോ ബൈക്കുകളുടെ വില കുറച്ചു

text_fields
bookmark_border
ജി.എസ്​.ടി: ഹീറോ ബൈക്കുകളുടെ വില കുറച്ചു
cancel

ന്യൂഡൽഹി: ജി.എസ്​.ടിയുടെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതി​​െൻറ ഭാഗമായി രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ ബൈക്കുകളുടെ വില കുറച്ചു. ബൈക്കുകളുടെ വിലയിൽ 1,800 രൂപയുടെ വരെ കുറവാണ്​ ഹീറോ വരുത്തിയിരിക്കുന്നത്​.

400 രൂപ മുതൽ 1,800 രൂപ വരെയുടെ കുറവാണ്​ വിവിധ മോഡലുകൾക്ക്​ കുറവ്​ വരുത്തിയിരിക്കുന്നതെന്ന്​ ഹീറോ അറിയിച്ചു. ബൈക്കുകളുടെ വിലയിൽ സംസ്ഥാനങ്ങൾക്കനുസരിച്ച്​ വ്യത്യാസമുണ്ടാകും. ചില സംസ്ഥാനങ്ങളിലിലെ കമ്പനിയുടെ ചില മോഡലുകൾക്ക്​ 4,000 രൂപയുടെ വരെ കുറവുണ്ടെന്നും ഹീറോ വ്യക്​തമാക്കി.

ജി.എസ്​.ടി നിലവിൽ വന്നതിനെ തുടർന്ന്​ കാർ നിർമാതാക്കളായ മാരുതി, ടോയോട്ട, ടാറ്റ, ബി.എം.ഡബ്​ളിയും എന്നിവരും വിലയിൽ കുറവ്​ വരുത്തിയിരുന്നു.

Show Full Article
TAGS:gst hero price cut hotwheels malayalam news 
Web Title - Hero MotoCorp cuts prices bikes
Next Story