ജി.എസ്.ടി: ഇന്നോവക്ക് വൻ വിലക്കുറവ്
text_fieldsന്യൂഡൽഹി: ജി.എസ്.ടിയുടെ ആനുകൂല്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിെൻറ ഭാഗമായി ഇന്ത്യയിലെ പ്രമുഖ എസ്.യു.വി നിർമാതാക്കൾ കാറുകളുടെ വില കുറച്ചു. ഫോർച്യൂണർ, എൻഡവർ, ഇന്നോവ ക്രിസ്റ്റ, സി.ആർ.വി എന്നിവയുടെ വിലയാണ് കുറച്ചിരിക്കുന്നത്.
ജി.എസ്.ടിയുടെ ഭാഗമായി 13 ശതമാനത്തിെൻറ കുറവാണ് വാഹന വിലയിൽ ടോയോട്ട വരുത്തിയിരിക്കുന്നത്. ടോയോട്ടയുടെ ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റക്ക് 98,500 രൂപയുടെ കുറവുണ്ടായി. ഫോർച്യൂണറിന് 2,17,000 രൂപയാണ് കുറച്ചിരിക്കുന്നത്. കോറോള ആൾട്ടിസിന് ഒരു ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ജി.എസ്.ടിയുടെ ഫലമായി ഫോർഡ് കാറുകളുടെ വില 4.5 ശതമാനം കുറച്ചു . കമ്പനിയുടെ ഫ്ലാഗ്ഷിപ്പ ് മോഡൽ ഫോർഡ് എൻഡവർ 3 ലക്ഷം രൂപയുടെ കുറവിലാണ് വിൽക്കുന്നത്. ഫിഗോ 28,000 രൂപ കുറവിലാണ് നിലവിൽ വിൽക്കുന്നത്.ഹോണ്ട സി.ആർ.വി 1.31 ലക്ഷം രൂപയുടെ കുറവിലാണ് വിൽക്കുന്നത്. ഹോണ്ട ബ്രിയോ, അമേസ്, ജാസ് എന്നീ കാറുകളുടെ വില യഥാക്രമം 12,279,14,825,10,031 കുറഞ്ഞു. ഡബ്ളിയു ആർ.വിക്ക് 10,064 രൂപയും കമ്പനി കുറച്ചിട്ടുണ്ട്.
