Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightജി.എസ്​.ടി: റെനോ...

ജി.എസ്​.ടി: റെനോ കാറുകളുടെ വില കുറച്ചു

text_fields
bookmark_border
duster
cancel

ന്യൂഡൽഹി: ചരക്ക്​ സേവന നികുതി നിലവിൽ വന്നതി​​െൻറ പശ്​ചാത്തലത്തിൽ രാജ്യത്തെ മുൻനിര കാർ നിർമാതാക്കളായ റെനോ കാറുകളുടെ വില കുറച്ചു. മൂന്ന്​ മോഡലുകളുടെ വിലയാണ്​ പുതുക്കി നിശ്​ചയിച്ചത്​​. മാരുതിയുടെ ആൾ​േട്ടാക്ക്​​ കനത്ത വെല്ലുവിളി ഉയർത്തുന്ന റെനോ ക്ലംബറി​​െൻറ വിലയിൽ 5,200 രൂപ മുതൽ 29,500 രൂപ വരെയാണ്​ കുറവ്​ വരുത്തിയിരിക്കുന്നത്​. 

റെനോയുടെ മറ്റൊരു ജനപ്രിയ മോഡലായ ഡസ്​റ്ററി​​െൻറ വിലയിൽ 30,400 രൂപ മുതൽ 1,04,000 രൂപ വരെയാണ്​ കുറവ്​. ലോഡ്​ജിയുടെ വിലയിലും കമ്പനി കുറവ്​ വരുത്തിയിട്ടുണ്ട്​. 25,700 മുതൽ 88,600 രൂപ വരെയാണ്​ ലോഡ്​ജിക്ക് കുറച്ചത്​​​. ജി.എസ്​.ടിയുടെ അടിസ്ഥാനത്തിൽ മറ്റു മോഡലുകളുടെ വിലയും വൈകാതെ പുതുക്കി നിശ്​ചയിക്കുമെന്ന്​ റെനോ അറിയിച്ചു.

ജി.എസ്​.ടി നിലവിൽ വന്നതിന്​ പിന്നാലെ രാജ്യ​ത്തെ മുൻനിര വാഹന നിർമാതാക്കളെല്ലാം വിലയിൽ മാറ്റം വരുത്തിയിരുന്നു. ഇവരുടെ ചുവട്​ പിടിച്ചാണ്​ റെനോയുടെയും നീക്കം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstautomobiledustermalayalam newsKwid Climber
News Summary - GST impact on Renault Duster, company offers benefit up to Rs 1.04 lakh
Next Story