ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ രൂ​പ​രേ​ഖ

20:45 PM
09/09/2018
mahindra

ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്​ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്രം. അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ​രാ​ജ്യ​ത്തെ ​മൊ​ത്തം വാ​ഹ​ന​ങ്ങ​ളി​ൽ 15 ശ​ത​മാ​നം ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ളാ​ക്കു​ന്ന​തി​​െൻറ രൂ​പ​രേ​ഖ ത​യാ​റാ​യ​താ​യി കേ​ന്ദ്ര മ​ന്ത്രി നി​തി​ൻ ഗ​ഡ്​​ക​രി പ​റ​ഞ്ഞു.

മ​ലി​നീ​ക​ര​ണം ഇ​ല്ലാ​താ​ക്കാ​ൻ ഹ​രി​ത വാ​ഹ​ന​ങ്ങ​ൾ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സ​മ​യ​മാ​യെ​ന്നും ബ​ദ​ൽ ഇ​ന്ധ​ന മാ​ർ​ഗ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹ​നം ന​ൽ​കു​മെ​ന്നും മ​ന്ത്രി തു​ട​ർ​ന്നു. ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ 15 ശ​ത​മാ​നം ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ളാ​ക്കി  മാ​റ്റാ​ൻ  നി​ർ​മാ​ണം വ​ള​െ​ര ഏ​ളു​പ്പ​ത്തി​ൽ  വ​ർ​ധി​പ്പി​ക്കാ​നാ​വു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഇ​തി​ന്​  സ​ർ​ക്കാ​ർ  എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​രു​ക്കും. സ​ർ​ക്കാ​റി​​െൻറ വി​വി​ധ വ​കു​പ്പു​ക​ളി​ലേ​ക്ക്​ ഇ​ല​ക്​​ട്രി​ക്​ കാ​റു​ക​ൾ ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നും നി​തി​ൻ ഗ​ഡ്​​ക​രി പ​റ​ഞ്ഞു.

Loading...
COMMENTS