Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമോദിയുടെ ആ സ്വപ്​നം...

മോദിയുടെ ആ സ്വപ്​നം യാഥാർഥ്യമാകില്ലെന്ന്​ രാജീവ്​ ബജാജ്​

text_fields
bookmark_border
rajeev-bajaj 7-11-19
cancel

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ഇലക്​ട്രിക്​ വാഹന പദ്ധതി നടപ്പാക്കാൻ കഴിയുമോയെന്ന കാര്യം സംശയമാണെന്ന്​ ബജാജ് ​ മോ​ട്ടോഴ്​സ്​ എം.ഡി രാജീവ്​ ബജാജ്​. പൂർണമായും നിലവിലുള്ള വാഹനങ്ങൾ നിർത്തി ഇലക്​ട്രിക്​ വാഹനങ്ങൾ മാത്രം പു റത്തിറക്കണമെന്ന തീരുമാനം എടുക്കേണ്ടത്​ വാഹന നിർമാതാക്കളല്ലെന്ന്​ രാജീവ്​ ബജാജ്​ പറഞ്ഞു.

ഹോണ്ട മോ​ട്ടോറിൻെറ സ്ഥാപകൻ സോയ്​ചിറോ ഹോണ്ട ഇതേക്കുറിച്ച്​ പറഞ്ഞിട്ടുണ്ട്​. അദ്ദേഹത്തിൻെറ അഭിപ്രായത്തിൽ വാഹനനിർമാതക്കൾ എന്ത്​ ഉൽപാദിപ്പിക്കണമെന്ന്​ തീരുമാനിക്കുന്നത്​ ഉപഭോക്​താക്കളാണ്​. ഉപഭോക്​താക്കളുടെ താൽപര്യങ്ങൾ മനസിലാക്കി ഉൽപാദിപ്പിക്കുകയാണ്​ വാഹന നിർമാതാക്കളുടെ കടമയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും രാജീവ്​ ബജാജ്​ ചൂണ്ടിക്കാട്ടി.

നിലവിൽ ഇന്ത്യൻ വിപണിക്ക്​ ഇലക്​ട്രിക്​ വാഹനങ്ങളോട്​ വലിയ താൽപര്യമില്ല. കേവലം ഒരു ശതമാനം മാത്രമാണ്​ വിപണിയിലെ ഇലക്​ട്രിക്​ വാഹനങ്ങളുടെ സംഭാവന. ഈയൊരു സാഹചര്യത്തിൽ ആറ്​ വർഷം കൊണ്ട്​ പൂർണമായും വാഹന വിപണിയെ ഇലക്​ട്രിക്​ ആക്കി മാറ്റുവാൻ കഴിയുമോയെന്ന കാര്യത്തിൽ തനിക്ക്​ ആശങ്കയുണ്ട്​. ഇലക്​ട്രിക്​ വാഹനങ്ങളിലേക്ക്​ ചുവടുമാറ്റാനുള്ള കേന്ദ്രസർക്കാറിൻെറ പദ്ധതി യാഥാർഥ്യമാക്കാൻ കഴിയ​ുമോ​െയന്നതിൽ തനിക്ക്​ ആശങ്കയുണ്ടെന്നും രാജീവ്​ ബജാജ്​ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiautomobileEVRajiv Bajaj
News Summary - Government's current EV plan is not convincing enough: Rajiv Bajaj-Hotwheels
Next Story