Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഗ്രാസ്യ; ഹോണ്ട...

ഗ്രാസ്യ; ഹോണ്ട കുടുംബത്തിലെ പുതിയ അഥിതി

text_fields
bookmark_border
honda-gracia
cancel

ഇന്ത്യയുടെ സ്​കൂട്ടര്‍ രാജാക്കന്മാരായ ഹോണ്ടയുടെ കുടുംബത്തില്‍ നിന്ന് പുതിയൊരു അതിഥികൂടി പുറത്തിറങ്ങാനൊരുങ്ങുകയാണ്. പുതിയ സാമ്പത്തിക വര്‍ഷാരംഭത്തില്‍ നാല് ഉൽപന്നങ്ങള്‍ പുറത്തിറക്കുമെന്ന് ഹോണ്ട നേര​േത്ത പ്രഖ്യാപിച്ചിരുന്നു. രണ്ട് സ്​കൂട്ടറും രണ്ട് ബൈക്കുകളുമാണ് പ്രഖ്യാപിക്കപ്പെട്ടത്. അതില്‍ രണ്ടെണ്ണം വിപണിയി​െലത്തിക്കഴിഞ്ഞു. ആഫ്രിക്ക ട്വിന്‍ വി.ടി ബൈക്കും ക്ലിക്ക് സ്​കൂട്ടറുമാണ് നിലവില്‍ വില്‍പ്പനക്കുള്ളത്. മൂന്നാമനാ​െയത്തുന്നത് ഗ്രാസ്യ സ്​കൂട്ടറാണ്. ഒക്ടോബര്‍ 25 മുതല്‍ ഗ്രാസ്യ ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്. നവംബര്‍ ആദ്യ വാരം തന്നെ ബൈക്ക് വിതരണം ആരംഭിക്കും.

ആക്​ടീവയും ഡിയോയും പോലുള്ള ജനപ്രിയതാരങ്ങള്‍ ഉള്ളപ്പോള്‍ എന്തിനാണ് ഹോണ്ടക്ക് പുതിയൊരു സ്​കൂട്ടര്‍ എന്ന് ചിന്തിക്കുന്നവരുണ്ടാകാം. ഇതിന് ഹോണ്ടയുടെ മറുപടി വ്യക്തമാണ്. ഗ്രാസ്യയെ കമ്പനി വിളിക്കുന്നത് ‘ആധുനിക നഗര വാഹനം’എന്നാണ്. ഗ്രാസ്യയുടെ അധികം ചിത്രങ്ങളൊ ടീസറുകളൊ ഒന്നും ഇനിയും ഹോണ്ട പുറത്ത് വിട്ടിട്ടില്ല.

ഹാന്‍ഡില്‍ ബാറില്‍ നിന്ന് താഴേക്ക് ഇറങ്ങി നില്‍ക്കുന്ന ഹെഡ്​ ലൈറ്റുകളും വശങ്ങളിലെ വലിയ ഇന്‍ഡിക്കേറ്ററുകളുമാണ് മുന്നില്‍ നിന്ന് നോക്കുമ്പോള്‍ ആദ്യം ശ്രദ്ധയിൽപെടുക. ഹോണ്ടയുടെ തന്നെ നവിക്കും ക്ലിക്കിനും ഇടയിലെവിടെയോ ആണ് ഗ്രാസ്യയുടെ രൂപമെന്ന് തോന്നാം. ഡിജിറ്റലായി വിവരങ്ങള്‍ തരുന്ന പുതിയ ഇന്‍സ്ട്രുമ​​​െൻറ്​ ക്ലസ്​റ്റര്‍, കൂര്‍ത്ത അഗ്രങ്ങളുള്ള വാഹനശരീരം എന്നിവ ആധുനികനെന്ന തോന്നലുണ്ടാക്കും. മൊബൈല്‍ സൂക്ഷിക്കാനുള്ള ഇടം, ചാര്‍ജിങ്​ പോയൻറുകള്‍, ഇരിക്കാന്‍ സുഖപ്രദമായ സീറ്റുകള്‍ എന്നിവ പ്രത്യേകതകളാണ്.

ആക്​ടീവ 120ലേത് പോലെ വലിയ വീലുകള്‍, ടെലസ്കോപ്പിക് ഫ്രണ്ട് ഫോര്‍ക്ക്, ഡിസ്​ക്​ ബ്രേക്കുകള്‍, പിന്നിലെ യാത്രക്കാരന് മെറ്റല്‍ ഫുട്റെസ്​റ്റുകള്‍ എന്നിവയും ഗ്രാസ്യയിലുണ്ട്. എ.ബി.എസ് പോലുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഒഴിവാക്കി. നവിയും ക്ലിക്കുമായാണ് രൂപത്തില്‍ സാമ്യമെങ്കിലും എൻജിനിലെത്തുമ്പോള്‍ ഗ്രാസ്യ മുന്നിലേക്ക് ഓടിക്കയറുകയാണ്. കൂടുതല്‍ ആധുനികവും കരുത്തുള്ളതുമായ ആക്​ടീവ 125ലെ 124.9സി.സി എൻജിനാണ് ഗ്രാസ്യക്ക് നല്‍കിയിരിക്കുന്നത്. വിലയില്‍ തീരുമാനമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHonda GraciaEcho SpotHot Wheel
News Summary - Garcia honda and Echo Spot - Hot Wheels
Next Story