Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇന്ത്യൻ വിപണി...

ഇന്ത്യൻ വിപണി പിടിക്കാൻ ​ക്രോസ്​ ഒാവറുമായി ​ഫോർഡ്​

text_fields
bookmark_border
ford-freestyle
cancel

ഇന്ത്യൻ വിപണിയിൽ തരക്കേടില്ലാത്ത വിൽപനയുണ്ടാവുന്ന വാഹന വിഭാഗമാണ്​​ ക്രോസ്​ ഒാവറുകളുടേത്​. ഇൗ വിഭാഗത്തിൽ വെന്നിക്കൊടി പാറിച്ച കമ്പനികൾ നിരവധിയാണ്​. ഇൗ നിരയിലേക്ക്​ ചുവടുറപ്പിക്കാനാണ്​ ​ഫോർഡും ലക്ഷ്യമിടുന്നത്​. ​ഫ്രീ​സ്​റ്റൈയിൽ എന്ന പേരിലാവും ഫോർഡി​​​െൻറ പുതിയ ക്രോസ്​ ഒാവർ വിപണിയിലെത്തുക. ഹ്യൂണ്ടായ്​ ​െഎ 20 ആക്​ടീവ്​, ടോയോട്ട എറ്റിയോസ്​ ക്രോസ്​, ഫിയറ്റ്​ അർബൻ ക്രോസ്​ എന്നിവക്കാവും ഫ്രീസ്​​റ്റൈയിൽ വെല്ലുവിളി ഉയർത്തുക.

ക്ലാഡിങ്ങോട്​ കൂടിയ ബംബർ ഒരു തനി എസ്​.യു.വി ലുക്ക്​ ഫ്രീസ്​​റ്റൈയിലിന്​ സമ്മാനിക്കുന്നുണ്ട്​. സമകാലിക വാഹനങ്ങൾ യോജിക്കും വിതമാണ്​ എൽ.ഇ.ഡി ലൈറ്റുകളുടെ ഡിസൈൻ. വിങ്​ മിററുകളുടെയും റൂഫ്​ റെയിലി​​​െൻറയും ഡി​സൈനും മനോഹരമാണ്​. ഫോർഡ്​ ഫിഗോ സ്​പോർട്ടിൽ കണ്ട അതേ ഇൻറീരിയറാവും പുതിയ കാറിനും. 6.5 ഇഞ്ച്​ ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റവും കാറിൽ ഉൾപ്പെടുത്തി​. ആൻഡ്രോയിഡ്​ ഒാ​േട്ടാ, ആപ്പിൾ കാർപ്ലേ എന്നിവയും ഇതിനൊപ്പം ലഭ്യമാവും.

1.5 ലിറ്റർ മൂന്ന്​ സിലണ്ടർ ഡീസൽ എൻജിനും 1.2 ലിറ്റർ ഡ്രാഗൺ സീരിസ്​ പെട്രോൾ എൻജിനും കാറിലുണ്ടാവും. 100 ബി.എച്ച്​.പി, 94 ബി.എച്ച്​.പി എന്നിവയാണ്​ എൻജിനുകളിൽ നിന്ന്​ പ്രതീക്ഷിക്കാവുന്ന കരുത്ത്​. അഞ്ച്​ സ്​പീഡ്​ ഗിയർബോക്​സാണ്​ കാറിലുണ്ടാവുക. ഇന്ത്യയിൽ തന്നെയാവും ഫ്രീസ്​റൈയിലി​​​െൻറ നിർമാണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsSUVFreestyle
News Summary - Ford Freestyle Makes Global Debut In India, Launch In April-Hotwheels
Next Story