Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഉൽസവകാല സീസൺ: മാരുതി...

ഉൽസവകാല സീസൺ: മാരുതി കാറുകൾക്ക്​ വിലക്കുറവ്​ 

text_fields
bookmark_border
maruti-suzuki-cars
cancel

ന്യൂഡൽഹി: ഉൽസവ സീസണിന്​ മുന്നോടിയായി മാരുതി കാറുകൾക്ക്​ വൻ വിലക്കുറവ്​. കാഷ്​ ഡിസകൗണ്ടിന്​ പുറമേ പ്രത്യേക സമ്മാനങ്ങളും മാരുതി നൽകുന്നുണ്ട്​. അൾ​േട്ടാ മുതൽ എർട്ടിഗ വരെയുള്ള മോഡലുകളാണ്​ വിലക്കുറവിൽ ലഭ്യമാണ്​​.

മാരുതിയുടെ ആൾ​േട്ടാ 800ന്​ 20,000 രൂപയാണ്​ ​കുറവ്​. ഇതിന്​ പുറമേ 5 ഗ്രാം ഗോൾഡ്​ കോയിനും പ്രത്യേക എക്​​സ്​ചേഞ്ച്​ ഒാഫറും കമ്പനി നൽകുന്നുണ്ട്​. ആൾ​േട്ടായുടെ തന്നെ മറ്റൊരു കെ.10ന്​ 10,000 രൂപയാണ്​ കുറവ്​. ഒ​ാ​േട്ടാമാറ്റിക്​ വേർഷന്​ 15,000 കുറവും എക്​സ്​ചേഞ്ച്​ ബോണസായി  20,000 രൂപയും കിട്ടും.

വാഗണർ മാനുവലിന്​ 20,000 രൂപ മുതൽ 25,000 രൂപ വരെ കുറവും. ഒാ​േട്ടാമാറ്റിക്കിന്​ 29,000 രൂപയുമാണ്​ കുറവ്​. ഇതിനൊപ്പവും ഗോൾഡ്​ കോയിൻ ലഭ്യമാണ്​.സ്വിഫ്​റ്റിനും സെലേറിയോക്കും 20,000 രൂപ മുതൽ 22,000 വരെ വിലയിൽ കുറവ്​ ലഭിക്കും. എക്​സ്​ചേഞ്ച്​ ബോണസായി 15,000 രൂപയും ലഭിക്കും.എർട്ടിഗയുടെ സി.എൻ.ജി വേരിയൻറിന്​ 9,000 രൂപയും ഡീസലിന്​ 12,000 രൂപയും കുറവുണ്ടാകും. ഇതിന്​ പുറമേ 45,000 രൂപ വരെ എക്​സ്​ചേഞ്ച്​ ഒാഫറും ഉണ്ടാകും.

നെക്​സ ഡീലർഷിപ്പ്​ വഴി പുറത്തിറങ്ങുന്ന മാരുതിയുടെ കാറായ സിയാസിന്​ 50,000 രൂപ വരെയാണ്​ വിലയിൽ കുറവ്​ ലഭിക്കുക.

Show Full Article
TAGS:Festive season maruthi suzki cars automobile malayalam news 
News Summary - Festive Season Discount Offers On Maruti Suzuki Cars-Hotwheels
Next Story