Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഫിയറ്റും ഇന്ത്യൻ വിപണി...

ഫിയറ്റും ഇന്ത്യൻ വിപണി വിടുന്നു

text_fields
bookmark_border
FIAT-PUNTO
cancel

ഷെവർലേക്ക്​ പിന്നാലെ കാർ നിർമാതാക്കളായ ഫിയറ്റ്​ ഇന്ത്യൻ വാഹന വിപണിയിൽ പിൻവാങ്ങുന്നതായി റിപ്പോർട്ട്​. ഫിയറ്റിനെ പിൻവലിച്ച്​ ജീപ്പിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ്​ ഉടമസ്ഥരായ ഫിയറ്റ്​ ക്രിസ്​ലറി​​െൻറ തീരുമാനം. നിലവിൽ പൂന്തോ, ലീനിയ, അവെൻട്യൂറ എന്ന മോഡലുകളാണ്​ ഇന്ത്യയിൽ പ്രധാനമായും വിൽക്കുന്നത്​. വിൽപനയിൽ വൻ കുറവുണ്ടായതോടെയാണ്​ പതിയെ വിപണിയിൽ നിന്ന്​ പിൻവാങ്ങാൻ ഫിയറ്റ്​ തീരുമാനിച്ചത്​.

ബി.എസ്​ 6 മലിനീകരണ ചട്ടങ്ങൾ നിലവിൽ വരുന്നതും ഫിയറ്റിന്​ തിരിച്ചടിയാണ്​. കമ്പനിയുടെ പുന്തോ, ലീനിയ തുടങ്ങിയ കമ്പനികൾക്ക്​ ബി.എസ്​ 6 നിലവാരമില്ല. ഇൗ നിലവാരത്തിലേക്ക്​ കാറുകളെ ഉയർത്തണമെങ്കിൽ വൻ നിക്ഷേപം ഫിയറ്റിന്​ ന​ടത്തേണ്ടി വരും. എ.ബി.എസ്​ ഫിയറ്റി​​െൻറ കാറുകളിലൊന്നും സ്​റ്റാൻഡേർഡല്ല. 2019 ഏപ്രിൽ മുതൽ ഇന്ത്യയിൽ എ.ബി.എസ്​ നിർബന്ധമാണ്​.

മാരുതി, ടാറ്റ തുടങ്ങിയ കമ്പനികൾക്കായി ഫിയറ്റ്​ എൻജിനുകൾ നിർമിച്ച്​ നൽകുന്നുണ്ട്​. 1.3 ലിറ്റർ എൻജിനുകളായിരുന്നു പ്രധാനമായും നിർമിച്ചത്​. സ്വന്തമായി ഇത്തരം എൻജിനുകൾ നിർമിക്കാനുള്ള ശ്രമങ്ങൾ മാരുതിയും ടാറ്റയും ആരംഭിച്ചിട്ടുണ്ട്​. ഇതും ഇന്ത്യൻ വിപണിയിൽ ഫിയറ്റിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilefiatmalayalam newsPuntoLinea
News Summary - FCA To Discontinue The 'Fiat' Brand In India-Hotwheels
Next Story