Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഫാസ്​ടാഗ്​...

ഫാസ്​ടാഗ്​ കുരുക്കഴിച്ചില്ല; ടോൾ പ്ലാസകളിലെ വാഹനങ്ങളുടെ കാത്തിരിപ്പ്​ കൂടി

text_fields
bookmark_border
Fastag
cancel

ടോൾ പ്ലാസകളിലെ വാഹനങ്ങളുടെ കാത്തിരിപ്പ്​ സമയം കുറക്കാനും കുരുക്കഴിക്കാനുമാണ്​ രാജ്യത്തെ ടോൾ പ്ലാസകളിൽ ഫ ാസ്​ടാഗ്​ സംവിധാനം നടപ്പിലാക്കിയത്​. ജനുവരി 15 മുതൽ ഫാസ്​ടാഗ് വാഹനങ്ങളിൽ കർശനമാക്കിയതിന്​ ശേഷം കടുത്ത ഗതാഗത കു രുക്കാണ്​ പല ടോൾ പ്ലാസകളിലും അനുഭവപ്പെടുന്നത്​. പലയിടത്തും സ്ഥിതി നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ടാഗില്ലാത്ത വാഹനങ്ങൾക്ക്​ കടന്നു പോകുന്നതിനായി കൂടുതൽ ലൈനുകൾ അനുവദിക്കുകയായിരുന്നു.

ഫാസ്​ടാഗ്​ കർശനമാക്കിയതിന്​ ശേഷം ടോൾ പ്ലാസകളിലെ വാഹനങ്ങളുടെ കാത്തിരിപ്പ്​ സമയം 29 ശതമാനം വർധിച്ചുവെന്നാണ്​ റിപ്പോർട്ടുകൾ. സെൻട്രൽ ടോൾ പ്ലാസ ട്രാഫിക്​ മോണിറ്ററിങ്​ സിസ്​റ്റം 488 ടോൾ പ്ലാസകളിൽ നടത്തിയ പഠനത്തിലാണ്​ പുതിയ കണ്ടെത്തൽ​.

2019 നവംബർ 15 മുതൽ ഡിസംബർ 14 വരെയുളള കാലയളവിൽ ഒരു വാഹനത്തിന്​ ടോൾ പ്ലാസ കടന്നു​േപാകാൻ വേണ്ട സമയം 7 മിനിട്ടും 44 സെക്കൻഡുമായിരുന്നു. എന്നാൽ, ഡിസംബർ 15 മുതൽ ജനുവരി 14 വരെയുള്ള കാലയളവിൽ ടോൾ പ്ലാസ കടക്കാൻ ഒരു വാഹനം എടുക്കുന്ന സമയം ഒമ്പത്​ മിനിട്ടും 57 സെക്കൻഡുമായി വർധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newstoll plazafastag
News Summary - FASTags Have Actually Increased Waiting Times at Toll Plazas-Hotwheels
Next Story