ഫാസ്​ടാഗ്​ നാളെ മുതൽ നിർബന്ധം; ടാഗില്ലാത്ത വാഹനങ്ങൾക്കായി ഒരു ലൈൻ മാത്രം

11:24 AM
14/01/2020

ന്യൂഡൽഹി: രാജ്യത്തെ ടോൾ പ്ലാസകളിൽ നാളെ മുതൽ​ ഫാസ്​ടാഗുകൾ നിർബന്ധമാകും. കേന്ദ്ര ഗതാഗത മന്ത്രാലയം ടോൾ പ്ലാസുകൾക്ക്​ ഇതുസംബന്ധിച്ച നിർദേശം നൽകി. ടോൾ പ്ലാസകളിൽ ഫാസ്​ടാഗ്​ വരുന്നതോടെ പണം നൽകി ​കടന്നുപോകാൻ കഴിയുന്ന ഒരു ട്രാക്ക്​ മാത്രമാണ്​ ഉണ്ടാവുക. മറ്റ്​ ട്രാക്കുകളിലെല്ലാം ഫാസ്​ടാഗുള്ള വാഹനത്തിനായി നീക്കിവെച്ചിരിക്കുകയാണ്​.

അതേസമയം, ഫാസ്​ടാഗ്​ നിർബന്ധമാക്കുന്നതോടെ പാലിയേക്കര അടക്കമുള്ള ടോൾ പ്ലാസകളിൽ ഗതാഗത കുരുക്കുണ്ടാവുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്​. ടോൾ പ്ലാസയിലൂടെ കടന്നു പോകുന്ന വാഹനങ്ങളിൽ ഭൂരിപക്ഷവും ഫാസ്​ടാഗ്​ എടുത്തിട്ടില്ല. ഈ വാഹനങ്ങളെല്ലാം ഒറ്റ ട്രാക്കിൽ വരുന്നത്​ പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ്​ ആശങ്ക. 

ഡിസംബർ 15 മുതൽ ഫാസ്​ടാഗ്​ നിർബന്ധമാക്കാനായിരുന്നു കേന്ദ്രസർക്കാറി​​െൻറ നീക്കം. എന്നാൽ, ഇതുസംബന്ധിച്ച പരാതികൾ ഉയർന്നതോടെ തീരുമാനം ഒരു മാസത്തേക്ക്​ നീട്ടുകയായിരുന്നു.

Loading...
COMMENTS