ജൈസലി​െൻറ സഹജീവി സ്നേഹത്തിന് മഹീന്ദ്രയുടെയും ഇറാമി​െൻറയും വിശിഷ്​ടോപഹാരം

20:10 PM
08/09/2018

കോഴിക്കോട്: കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിന് സ്വന്തം മുതുക് കാണിച്ച് ‘ഹീറോ’ ആയ കെ.പി. ജൈസലിന് ഇറാം മോട്ടോഴ്സി​​െൻറയും മഹീന്ദ്രയുടെയും വക വിശിഷ്​ട സമ്മാനം. മഹീന്ദ്രയുടെ ഏറ്റവും പുതിയ കാറായ മറാസോയുടെ ആദ്യ കാറാണ് ഇറാം മോട്ടോഴ്സിലൂടെ ജൈസലിന് സമ്മാനിച്ചത്. ഇറാമി​​െൻറ കോഴിക്കോട് പാവങ്ങാട് ഷോറൂമിൽ നടന്ന ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ താക്കോൽ കൈമാറി. മേയർ തോട്ടത്തിൽ രവീന്ദ്രൻ പ്രശസ്തിപത്രവും സമ്മാനിച്ചു.

ജൈസലിനും സുഹൃത്തുക്കളായ അഫ്സൽ, മുനീസ് എന്നിവർക്ക് ‘ജെം ഓഫ് സീ’ പുരസ്കാരവും ചടങ്ങിൽ സമ്മാനിച്ചു. എ. പ്രദീപ് കുമാർ എം.എൽ.എ, ജില്ല കലക്ടർ യു.വി ജോസ്, ഇറാം ഗ്രൂപ്​ ചെയർമാനും എം.ഡിയുമായ ഡോ. സിദ്ദീഖ് അഹമ്മദ്, മഹീന്ദ്ര സോണൽ ഹെഡ് മനോജ് കുമാർ ഗുപ്ത, റീജനൽ സെയിൽസ് മാനേജർ സുേരഷ് കുമാർ എന്നിവർ പങ്കെടുത്തു. 

ജൈസലി​​െൻറ സേവനപ്രവർത്തങ്ങൾക്ക് കൂടുതൽ ഊർജം പകരാനും മറ്റുള്ളവർക്ക് അദ്ദേഹത്തെ മാതൃകയാക്കാനും വേണ്ടിയാണ് ഈ സംരംഭമെന്ന് മഹീന്ദ്ര, ഇറാം അധികൃതർ വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ താനൂരിലെ മത്സ്യത്തൊഴിലാളിയായ കെ.പി. ജൈസൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ റബർ ബോട്ടിൽ കയറാനാവാതെ വിഷമിച്ച സ്ത്രീകൾക്ക് മുതുക് ചവിട്ടുപടിയായി കാണിച്ചാണ് ശ്രദ്ധേയനായത്. നിരവധി പേരാണ് ജൈസലിെന ‘ചവിട്ടി’ അന്ന് ജീവിതത്തിലേക്ക് നടന്നത്. സുഹൃത്ത് പകർത്തിയ ദൃശ്യങ്ങളിലൂടെ അദ്ദേഹത്തി​​െൻറ മനുഷ്യസ്നേഹം ലോകം മുഴുവൻ കണ്ടു. സ്വന്തം നാട്ടിലെ രക്ഷാപ്രവർത്തനത്തിനു ശേഷം തൃശൂർ, മാള തുടങ്ങിയ പ്രദേശങ്ങളിലേക്കും ജൈസലുൾപ്പടെയുള്ള മത്സ്യത്തൊഴിലാളികൾ എത്തിയിരുന്നു. 


 

Loading...
COMMENTS