Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right18 മുതൽ എല്ലായിടത്തും...

18 മുതൽ എല്ലായിടത്തും ഡ്രൈവിങ്​ ടെസ്​റ്റുകൾ ‘സാരഥി’ വഴി

text_fields
bookmark_border
License
cancel

കു​റ്റി​പ്പു​റം: രാ​ജ്യ​ത്താ​കെ ഏ​കീ​കൃ​ത ഡ്രൈ​വി​ങ്​ ടെ​സ്​​റ്റ്​ ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യ ാ​യി ഏ​ർ​പ്പെ​ടു​ത്തു​ന്ന ‘സാ​ര​ഥി’ സോ​ഫ്റ്റ്​​വെ​യ​ർ സം​സ്​​ഥാ​ന​ത്ത്​ ഡി​സം​ബ​ർ 18 മു​ത​ൽ സ​മ്പൂ​ർ​ണ​മാ​ യി ന​ട​പ്പാ​ക്കും. നേ​ര​ത്തേ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി മ​ല​പ്പു​റം ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ്​ ന​ട​പ്പി​ൽ വ​രി​ക.

ജി​ല്ല​ക​ൾ​ക്ക​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി ഡി​സം​ബ​ർ 18 വ​രെ​യാ​ണ്. ഈ ​സം​വി​ധാ​നം വ​രു​ന്ന​തോ​ടെ മ​ല​പ്പു​റം ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ പ​ഴ​യ സോ​ഫ്റ്റ്​​വെ​യ​റി​ൽ ലേ​ണി​ങ്ങി​ന്​ അ​പേ​ക്ഷി​ക്കാ​നാ​കി​ല്ല. ഇ​തു​വ​രെ അ​പേ​ക്ഷി​ച്ച് ലേ​ണി​ങ്​ എ​ഴു​താ​ത്ത​വ​ർ​ക്ക് നി​ശ്ചി​ത​സ​മ​യം വ​രെ പ​ഴ​യ സം​വി​ധാ​ന​ത്തി​ൽ തു​ട​രാം. പു​തി​യ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ ഓ​ട്ടോ​റി​ക്ഷ​ക്കു​ള്ള ലൈ​സ​ൻ​സ് ടെ​സ്​​റ്റ്​ ഇ​ല്ലാ​താ​കും. പു​തി​യ സം​വി​ധാ​ന​ത്തി​ൽ ലേ​ണി​ങ്​ പ​രീ​ക്ഷ​യു​ടെ കാ​ലാ​വ​ധി തീ​ർ​ന്നാ​ൽ പി​ന്നീ​ട് പ​രീ​ക്ഷ എ​ഴു​താ​തെ പു​തു​ക്കി ല​ഭി​ക്കും.

മാ​ത്ര​മ​ല്ല, അ​പേ​ക്ഷ ഫോ​മു​ക​ളി​ല്ലാ​തെ ക​ട​ലാ​സ്​ ര​ഹി​ത രീ​തി​യാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. രേ​ഖ​ക​ളും മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​പേ​ക്ഷ​ക​ൻ ഓ​ൺ​ലൈ​നാ​യി അ​പ്​​ലോ​ഡ് ചെ​യ്താ​ൽ ലേ​ണി​ങ്​ തീ​യ​തി തെ​ര​ഞ്ഞെ​ടു​ത്ത് ഫീ​സ് ഓ​ൺ​ലൈ​നാ​യി അ​ട​ക്ക​ണം. അ​പേ​ക്ഷ​ക​ൾ ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ നി​ര​സി​ച്ചാ​ൽ അ​ക്കാ​ര്യം അ​പേ​ക്ഷ​ക​​െൻറ മൊ​ബൈ​ലി​ലേ​ക്ക് മെ​സേ​ജാ​യി വ​രും.

നി​ല​വി​ലെ ടെ​സ്​​റ്റ്​ രീ​തി​യി​ൽ​നി​ന്ന് വ്യ​ത്യ​സ്​​ത​മാ​യി പ്ര​യാ​സ​മേ​റി​യ ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് ഉ​ത്ത​രം ന​ൽ​കേ​ണ്ട​ത്. സം​വി​ധാ​നം പ​രി​ച​യ​പ്പെ​ടു​ത്താ​ൻ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് മാ​തൃ​ക പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hot wheelsdriving licencemalayalam newssaradhi
News Summary - Driving Licence in Saradhi-Hot Wheels
Next Story