ഡീസൽ കാറുകളുടെ നിർമാണം തുടരുമെന്ന്​ മാരുതി 

22:30 PM
16/04/2019
Matuti

ന്യൂ​ഡ​ൽ​ഹി: ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ താ​ങ്ങാ​വു​ന്ന വി​ല​യി​ൽ ഡീ​സ​ൽ കാ​റു​ക​ളു​ടെ നി​ർ​മാ​ണം തു​ട​രു​മെ​ന്ന്​ മാ​രു​തി സു​സൂ​ക്കി ഇ​ന്ത്യ (എം.​എ​സ്.​ഐ) വ്യ​ക്ത​മാ​ക്കി. മ​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു. ബി.​എ​സ്​6 എ​ൻ​ജി​നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക്​ മാ​ത്ര​മേ 2020 ഏ​പ്രി​ൽ മു​ത​ൽ ​ര​ജി​സ്​​ട്രേ​ഷ​ൻ അ​നു​വ​ദി​ക്കൂ​വെ​ന്ന​ കേ​ന്ദ്ര തീ​രു​മാ​നം ഡീ​സ​ൽ കാ​റു​ക​ളു​ടെ നി​ർ​മാ​ണ​ച്ചെ​ല​വ്​ വ​ർ​ധി​പ്പി​ക്കും.

ഇ​ത്​ മു​ന്നി​ൽ​ക​ണ്ട്​ ചെ​റി​യ കാ​റു​ക​ൾ​ക്ക്​ പ​ക​രം വ​ലി​യ വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​ണ്​ തീ​രു​മാ​നം. എ​ന്നാ​ൽ, അ​ത്​ ഉ​പ​ഭോ​ക്താ​വി​ന്​ താ​ങ്ങാ​വു​ന്ന വി​ല​യി​ലാ​യി​രി​ക്കു​മെ​ന്ന്​ മാ​രു​തി സു​സൂ​ക്കി ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ആ​ർ.​സി. ഭാ​ർ​ഗ​വ പ​റ​ഞ്ഞു. എ​സ്.​ക്രോ​സ്, സി​യാ​സ്, വി​താ​ര ബ്ര​സ, ഡി​സ​യ​ർ, ബെ​ലേ​നോ, സ്വി​ഫ്​​റ്റ്​ തു​ട​ങ്ങി​യ കാ​റു​ക​ളാ​ണ്​​ മാ​രു​തി​യു​ടെ ഡീ​സ​ൽ എ​ൻ​ജി​ൻ മോ​ഡ​ലു​ക​ൾ.

Loading...
COMMENTS