ബി.എസ്3 വാഹനങ്ങൾ വർഷം മാറ്റി വിറ്റ ഡീലർമാർക്ക് സസ്പെൻഷൻ
text_fieldsകോഴിക്കോട്: നിർമിച്ച വർഷവും തിയതിയും മാറ്റി പുതിയ വാഹനമെന്ന രീതിയിൽ വിൽപ്പന നിരോധിച്ച ഭാരത് സ്റ്റേജ്3 വാഹനങ്ങൾ വിൽക്കുന്നതായി മോേട്ടാർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഡീലർമാർ ഇത്തരത്തിൽ വാഹന വിൽപ്പന നടത്തുന്നുണ്ട്. ഇങ്ങനെ വാഹന വിൽപ്പന നടത്തിയ വിവിധ ഡീലർമാരുടെ ട്രേഡ് സർട്ടിഫിക്കറ്റുകൾ മോേട്ടാർ വാഹന വകുപ്പ് റദ്ദാക്കി.
കോഴിക്കോെട്ട വാഹന ഡീലർമാരായ ക്ലാസിക് സ്കൂബൈക്ക്സ്, എ.കെ.ബി മോേട്ടാർസ്, ഫ്ലെക്സ് മോർേട്ടാർസ്, കെ.വി.ആർ മോേട്ടാർസ്, കോട്ടയത്തെ എസ്.ജി. മോേട്ടാർസ്, ടി.വി. സുന്ദരം അയ്യങ്കാർ ആൻറ് സൺസ്, ആലപ്പുഴയിലെ മീനത്ത് ആേട്ടാ സെൻറർ, എ.എസ്.റ്റി മോേട്ടാർസ്, തിരുവനന്തപുരത്തെ മരിക്കാർ മോേട്ടാർസ് എന്നിവരാണ് പഴയ വാഹനം പുതിയതെന്ന രീതിയിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ച് പിടിയിലായത്.
വാഹനങ്ങൾ പ്രദർശിപ്പിച്ച് വിൽക്കുന്നതിനും വിൽപ്പനാനന്തര സേവനങ്ങൾക്കുമായി മോേട്ടാർ വാഹന വകുപ്പ് ഇവർക്ക് അനുവദിച്ച ട്രേഡ് സർട്ടിഫിക്കറ്റുകൾ താത്കാലികമായി റദ്ദു ചെയ്തു. സസ്പെൻഷൻ കാലാവധി തീരുന്നതുവരെ ഇൗ ഡീലർമാർക്ക് വാഹന വിൽപ്പനക്ക് അനുമതിയുണ്ടായിരിക്കില്ലെന്ന് ട്രാൻസ്പോർട്ട് കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
