Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഡെയിംലർ കാറുകൾ...

ഡെയിംലർ കാറുകൾ തിരിച്ച്​ വിളിക്കുന്നു

text_fields
bookmark_border
ഡെയിംലർ കാറുകൾ തിരിച്ച്​ വിളിക്കുന്നു
cancel

ബർലിൻ: മെഴ്​സിഡെസ്​ ഉൾപ്പടെയുള്ള ആഡംബര കാറുകളുടെ നിർമാതാക്കളായ ഡെയിംലർ മൂന്ന്​ മില്യൺ ഡീസൽ കാറുകൾ തിരിച്ച്​ വിളിക്കുന്നു. കമ്പനി നിർമിച്ച കാറുകൾ മലിനീകരണം കൂടുതലായി ഉണ്ടാക്കുന്നുവെന്ന വാർത്തകൾക്കിടെയാണ്​ കാറുകൾ തിരിച്ച്​ വിളിക്കുന്നത്​. യൂറോപ്യൻ രാജ്യങ്ങളിൽ വിറ്റഴിച്ച  കാറുകളാണ്​ ഇത്തരത്തിൽ ഡെയിംലർ തിരിച്ച്​ വിളിക്കുന്നത്​. ഇൗ കാറുകളിലെ മലിനീകരണ സംവിധാനം കാര്യക്ഷമമാക്കാൻ 220 മില്യൺ യൂറോ ഡെയിംലർ​ നിക്ഷേപിച്ചിട്ടുണ്ട്​.

ഡീസൽ എൻജിനുകളെ കുറിച്ച്​ വിവിധ തരത്തിലുള്ള ചർച്ചകൾ നടക്കുകയാണ്​. ഡീസൽ എൻജിൻ ടെക്​നോളജിയിൽ ആളുകൾക്ക്​ വിശ്വാസം വർധിപ്പിക്കുന്നതിന്​ കാറുകൾ തിരിച്ച്​ വിളിക്കുന്നത്​ സഹായിക്കുമെന്നാണ്​ തങ്ങളുടെ പ്രതീക്ഷയെന്നും കമ്പനി​ അറിയിച്ചു.

വോക്​സ്​വാഗൺ മലനീകരണം സംബന്ധിച്ച വിവാദത്തിൽ കുടുങ്ങിയതോടെയാണ്​ ലോകത്തെ മുൻനിര കാർ കമ്പനികളെല്ലാം ഇത്​ കാര്യമായി ശ്രദ്ധിക്കാൻ തുടങ്ങിയത്​. ഡെയിംലറി​​െൻറ ഉൾപ്പടെ പല കാറുകളും അമിതമായി മലിനീകരണമുണ്ടാക്കുന്നുവെന്ന്​ നേരത്തെ ആരോപണമുണ്ടായിരുന്നു. ജർമ്മനിയിൽ ഇതുസംബന്ധിച്ച്​ ​അന്വേഷണം നടന്നു വരികയുമാണ്​. ഇൗയൊരു പശ്​ചാത്തലത്തിലാണ്​ കാറുകളിലെ മലിനീകരണത്തി​​െൻറ തോത്​ പരിശോധിക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:germanyautomobilemalayalam newsDaimlerMercedes benztoxic emissions
News Summary - Daimler to recall 3 million diesel cars -hotwheels
Next Story