Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസൈക്കിൾ യാത്രികയെ...

സൈക്കിൾ യാത്രികയെ ഇടിച്ചുകൊന്നു;  ഡ്രൈവറില്ലാ ടാക്​സികൾ  ഉൗബർ പിൻവലിച്ചു

text_fields
bookmark_border
uber-taxi.
cancel
വാ​ഷി​ങ്​​ട​ൺ: പു​ത്ത​ൻ സാ​േ​ങ്ക​തി​ക​ത​യു​ടെ ആ​ഘോ​ഷ​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട ഡ്രൈ​വ​റി​ല്ലാ ടാ​ക്​​സി​ക​ൾ പ്ര​മു​ഖ ക​മ്പ​നി​യാ​യ ഉൗ​ബ​ർ പി​ൻ​വ​ലി​ച്ചു. യു.​എ​സ്​ ന​ഗ​ര​മാ​യ അ​രി​സോ​ണ​യി​ൽ റോ​ഡ​രി​കി​ലൂ​ടെ സൈ​ക്കി​ളി​ൽ പോ​കു​ക​യാ​യി​രു​ന്ന വ​നി​ത​​യെ വാ​ഹ​നം ഇ​ടി​ച്ചു​കൊ​ന്ന​തോ​ടെ​യാ​ണ്​ അ​ടി​യ​ന്ത​ര​മാ​യി ഉൗ​ബ​ർ ഡ്രൈ​വ​റി​ല്ലാ ടാ​ക്​​സി​ക​ൾ പി​ൻ​വ​ലി​ച്ച​ത്. സൈ​ക്കി​ളി​ന​ടു​ത്തെ​ത്തി​യി​ട്ടും വാ​ഹ​നം വേ​ഗം കു​റ​ക്കാ​തെ നേ​രെ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​നു​വ​ദി​ച്ച​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​യി​രു​ന്നു കാ​റെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ​പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​റു​ടെ സീ​റ്റി​ൽ ആ​ളു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ​രി​ച​യ​മി​ല്ലാ​ത്ത വ്യ​ക്​​തി​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ സൂ​ച​ന. അ​രി​സോ​ണ​ക്കു പു​റ​മെ പി​റ്റ്​​സ്​​ബ​ർ​ഗ്, ടൊ​റ​േ​ൻ​റാ തു​ട​ങ്ങി​യ ലോ​ക ന​ഗ​ര​ങ്ങ​ളി​ൽ ഉൗ​ബ​ർ ഡ്രൈ​വ​റി​ല്ലാ ടാ​ക്​​സി​ക​ൾ ഒാ​ടി​ക്കു​ന്നു​ണ്ട്. മു​ന്നി​ലെ വാ​ഹ​ന​ങ്ങ​ൾ ഇ​ത്ത​രം ടാ​ക്​​സി​ക​ളു​ടെ സെ​ൻ​സ​റു​ക​ൾ എ​ളു​പ്പം പി​ടി​ക്കു​മെ​ങ്കി​ലും സൈ​ക്കി​ളും കാ​ൽ​ന​ട​യാ​ത്രി​ക​രെ​യും ക​ണ്ടെ​ത്താ​ൻ പ്ര​യാ​സം നേ​രി​ടു​ന്നു​ണ്ട്.
 
Show Full Article
TAGS:cycle rider dead uber taxi driverless uber world news malayalam news 
News Summary - cycle rider killed- world news
Next Story