Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപഴയ വണ്ടി വേണോ;...

പഴയ വണ്ടി വേണോ; മോ​േട്ടാർ ഷോയില​ുണ്ട്​

text_fields
bookmark_border
ROLLS-ROYCE-CAMARGUE
cancel

ദുബൈ: കാശുണ്ടെങ്കിൽ പുതിയ വണ്ടി ആർക്കും വാങ്ങാം. പക്ഷേ മനസിനുപിടിച്ച പഴയ വണ്ടി വേണമെങ്കിൽ പണക്കിഴിക്കൊപ്പം ഭാഗ്യം കൂടി വേണം. ദുബൈ മോ​േട്ടാർ ഷോയിൽ പുതിയ കാറുകളെക്കാൾ ആളുകളെ ആകർഷിക്കുന്നത്​ 20 മുത്തഛൻ കാറുകളാണ്​. ഇഷ്​ടപ്പെട്ടാൽ ഇവയെ ലേലത്തിൽ പിടിച്ച്​ വീട്ടിൽ കൊണ്ടുപോകാം. ഒാൺലൈൻ ലേലത്തിലെ ആഗോള വമ്പൻമാരായ കോപാർട്ട്​ ആണ്​ ലേലം നടത്തുന്നത്​. സാധാരണ 500 ദിർഹം അടച്ച്​ വേണം ലേലത്തിൽ പ​െങ്കടുക്കാനെങ്കിൽ മോ​േട്ടാർ ഷോയിൽ എത്തിയാൽ സൗജന്യമായി ലേലത്തിൽ കൂടാം. ​വെള്ളിയാഴ്​ച ആറ്​ മണിക്കാണ്​ ലേലം. 1967 മോഡൽ ബെൻസ്​ പുൾമാൻ, 1985 റോൾസ്​റോയ്​സ്​, 1974 ഫെറാരി, 2000 ലിമിറ്റഡ്​ എഡിഷൻ ഫെറാരി 550 തുടങ്ങിയവയൊക്കെ തൊട്ടും തട്ടിയും പരിശോധിക്കാം. 

വാച്ചും വാങ്ങാം

സമയത്തിന്​ എത്താനാണല്ലോ വണ്ടിയുടെ ആവശ്യം. അതുകൊണ്ടാവും സമയം ശരിയാണോ എന്നറിയാനുള്ള വാച്ചുകളും വാഹനമേളയിൽ വിൽപ്പനക്കുണ്ട്​. ആദ്യമായാണ്​ മോ​േട്ടാർഷോക്ക്​ ഒപ്പം വാച്ച്​ ഷോയും നടക്കുന്നത്​. ചോപ്പാർഡ്​, മോണ്ട്​ബ്ലാങ്​, ടാഗ്​ ഹ്യുയർ തുടങ്ങി പ്രമുഖരുടെ വൻ നിരതന്നെ വാച്ച്​ ലോഞ്ചിൽ ഉണ്ട്​. എറ്റവും പുതിയ മോഡലുകൾക്കൊപ്പം അപൂർവ ഇനങ്ങളും അടുത്ത്​ കാണാൻ അവസരമുണ്ട്​. 

സാഹസികരാകാം

ജി.എം.സി, നിസാൻ, ടൊയോട്ട എന്നിവർ ചോദിക്കുന്നത്​ നിങ്ങളിലുണ്ടോ ചങ്കൂറ്റം എന്നാണ്​. ഫോർവീൽ ഡ്രൈവ്​ വാഹനങ്ങളിൽ ത്രില്ലടിപ്പിക്കുന്ന യാത്ര നടത്താൻ ഇവർ ഒരുങ്ങിക്കിടപ്പുണ്ട്​. ഡ്രിഫ്​റ്റിങ്​ കണ്ട്​ കൊതിവിട്ട്​ നടക്കുന്നവരുടെ ​ ആഗ്രഹം തീർക്കാൻ പ്രൊഡ്രിഫ്​റ്റ്​ അക്കാദമിയിലെ വിദഗ്​ധർ കാത്തിരിക്കുന്നു​. എത്ര പ്രതികൂല സാഹചര്യത്തിലും ബുദ്ധിപൂർവം കൊണ്ടുപോകാൻ സാധിക്കുന്ന ജി.എം.സിയുടെ 1979 മോഡൽ ജിമ്മി ഡെസേർട്ട്​ ഫോക്​സ്​ കണ്ടാൽ തന്നെ ചോര തിളക്കും 

ഹൈഡ്രജൻ വണ്ടി

വാഹന ചരിത്രത്തിലെ വഴിത്തിരിവായ മിറായിയാണ്​ മേളയിൽ ടൊയോട്ടയുടെ അഭിമാനം. ഹൈഡ്രജൻ ഉപയോഗിച്ചാണ്​ ഇൗ വണ്ടി ഒാടുക. ഹൈ​ഡ്ര​ജ​ൻ കാ​ർ എ​ന്നൊ​ക്കെ വി​ളി​ക്കു​മെ​ങ്കി​ലും വൈ​ദ്യു​തി​യി​ലാ​ണ്​ കാ​റി​െ​ൻ​റ ഒാ​ട്ടം. ഇ​തി​ന്​ ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ന​ൽ​കു​ന്ന​ത്​ ഫ്യൂ​വ​ൽ സെ​ല്ലു​ക​ളാ​ണ്. ഇൗ ​ഫ്യു​വ​ൽ സെ​ല്ലു​ക​ളി​ലേ​ക്കാ​ണ്​ ഹൈ​ഡ്ര​ജ​ൻ ന​ൽ​കു​ക. ഹൈ​ഡ്ര​ജ​നും ഒാ​ക്​​സി​ജ​നും ചേ​ർ​ന്ന്​ ജ​ലം ഉ​ണ്ടാ​കു​​ന്ന രാ​സ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ വൈ​ദ്യു​തി ഉ​ണ്ടാ​കു​മെ​ന്ന ക​ണ്ടെ​ത്താ​ണ്​ ഫ്യൂ​വ​ൽ​സെ​ല്ലു​ക​ളു​ടെ ജ​ന​ന​ത്തി​ന്​ കാ​ര​ണം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiautomobilemalayalam newsDubai moter showVintage cars
News Summary - CLASSIC CAR AUCTION DUBAI MOTOR SHOW-HOTWHEELS
Next Story