Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightടാക്സികളിലെ ചൈൽഡ്...

ടാക്സികളിലെ ചൈൽഡ് ലോക്ക് നിരോധിച്ചു

text_fields
bookmark_border
ടാക്സികളിലെ ചൈൽഡ് ലോക്ക് നിരോധിച്ചു
cancel

കു​റ്റി​പ്പു​റം: ചെ​റു​വാ​ഹ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ സ്വ​യം ഡോ​ർ തു​റ​ക്കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ്പാ​ക്കി​ യ ചൈ​ൽ​ഡ് ലോ​ക്ക് സം​വി​ധാ​നം കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ചു. ഡ്രൈ​വ​ർ​ക്ക് മാ​ത്രം പ്ര​വ​ർ​ത്തി​പ്പി​ക ്കാ​വു​ന്ന ഈ ​സം​വി​ധാ​നം ടാ​ക്സി വാ​ഹ​ന​ങ്ങ​ളി​ൽ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​ണ്ടെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് നി​രോ​ധ​നം.

ചെ​റി​യ കു​ട്ടി​ക​ൾ അ​ബ​ദ്ധ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ഡോ​ർ തു​റ​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​ക്ക് പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന ലോ​ക്കി​ങ്​ സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​ത്. ഇ​ത്ത​രം ലോ​ക്കു​ക​ളു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ഡോ​ർ ഡ്രൈ​വ​ർ​ക്കോ പു​റ​ത്തു​നി​ൽ​ക്കു​ന്ന​യാ​ൾ​ക്കോ മാ​ത്ര​േ​മ തു​റ​ക്കാ​നാ​കൂ. ടാ​ക്സി കാ​റു​ക​ളി​ൽ ഒ​റ്റ​ക്ക് യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളെ​യും വി​ദ്യാ​ർ​ഥി​നി​ക​ളേ​യും പീ​ഡി​പ്പി​ക്കാ​ൻ ഈ ​സം​വി​ധാ​നം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​ണ്ടെ​ന്ന്​ പ​രാ​തി ഉ​യ​​ർ​ന്നി​രു​ന്നു.

തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര ഉ​പ​രി​ത​ല​ഗ​താ​ഗ​ത മ​ന്ത്രാ​ല​യം 2019 ജൂ​ലൈ ഒ​ന്നു മു​ത​ൽ ടാ​ക്സി വാ​ഹ​ന​ങ്ങ​ളി​ൽ ചൈ​ൽ​ഡ്​ ലോ​ക്ക് സം​വി​ധാ​നം ഘ​ടി​പ്പി​ക്ക​രു​തെ​ന്ന്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ മേ​ൽ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ഇ​വ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്.

Show Full Article
TAGS:Child Lock taxi automobile malayalam news 
News Summary - Child Lock in taxi-Hotwheels
Next Story