Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഇംപീരിയോലെ...

ഇംപീരിയോലെ വരുന്നുണ്ട്​, ബുള്ളറ്റിന്​ പകരക്കാരനാകുമെന്ന്​ പ്രതീക്ഷ

text_fields
bookmark_border
ഇംപീരിയോലെ വരുന്നുണ്ട്​, ബുള്ളറ്റിന്​ പകരക്കാരനാകുമെന്ന്​ പ്രതീക്ഷ
cancel

ഇരുചക്ര വിപണിയിലെ ഏകഛത്രാധിപതി, അത്​ ഒരാളേയുള്ളു. സാക്ഷാൽ റോയൽ എൻഫീൽഡ്​. പകരക്കാരില്ലാതെ നിരത്തുകൾ ഭരിക്കുന്ന തെമ്മാടി. റോയലിനെ വെല്ലുവിളിക്കാൻ പാകത്തിനുള്ള ഒരാൾ അടുത്തകാലത്ത്​ വിപണിയിലത്തിയിരുന്നു. പേര്​ ഇംപീരിയോലെ, നിർമ്മാതാവ്​ ഇറ്റലിക്കാരനായ ബെനല്ലി. മസിലുവിരിച്ചുനിന്നാൽ ബുള്ളറ്റും ഇംപീരിയോലേയും ഏകദേശം ഒരേ അഴകളവുകളിൽവരും.

ബെനല്ലി ഇന്ത്യയിലെത്തിയ സമയം അത്ര നല്ലതല്ലായിരുന്നു. കോവിഡും ലോക്​ഡൗണും ഷട്ട്​ഡൗണും ഒക്കെയായി ആകെ ജഗപൊക കാലമായിരുന്നു പിന്നീട്​. അതുകൂടാതെ ബി.എസ്​ നാലിൽ നിന്ന്​ സിക്​സിലേക്ക്​ വാഹനങ്ങൾ പരിഷ്​കരിക്കുന്ന നാളുകൾകൂടിയായിരുന്നു അത്​. ബെനല്ലി ഇംപീരിയോലെ 400 ​​​​െൻറ ബി.എസ്​ 6 പതിപ്പ്​ വിപണിയിൽ എത്തിച്ചിരിക്കുകയാണ്​. വില 1.99ലക്ഷം.

പഴയതിൽ നിന്ന്​ വിലയൽപ്പം കൂടിയിട്ടുണ്ട്​. നേര​ത്തെ 1.79 ലക്ഷമായിരുന്നു വില. 20000 രൂപയുടെ വർധനവെന്ന്​ സാരം. 6000രൂപ നൽകി ഇംപീരിയോലെ ബുക്ക്​ ചെയ്യാനുള്ള സൗകര്യവും ബെനല്ലി ഒരുക്കിയിട്ടുണ്ട്​. ഓഗസ്​റ്റ്​ ആദ്യം ബൈക്ക്​ വിപണിയിലെത്തും. ബി.എസ്​ സിക്​സിലേക്ക്​ മാറിയെങ്കിലും ഇംപീരിയോലേയുടെ കരുത്തൊന്നും വർധിച്ചിട്ടില്ല. 374സി.സി സിംഗിൾ സിലിണ്ടർ എഞ്ചിൻ 6000 ആർ.പി.എമ്മിൽ 21എച്ച്​.പി കരുത്തും 3500 ആർ.പി.എമ്മിൽ 29 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും.

വെള്ള, കറുപ്പ്​, ചുവപ്പ്​ എന്നീനിറങ്ങളിൽ ബൈക്ക്​ ലഭിക്കും. മൂന്ന്​ വർഷത്തേക്ക്​ എത്ര കിലോമീറ്റർ ഓടിയാലും വാറൻറിയും ബെനല്ലി വാഗ്​ദാനം ചെയ്യുന്നുണ്ട്​. പരിഷ്​കരിച്ച പതിപ്പ്​ വിപണിയിലെത്തു​േമ്പാൾ വില കൂടുതലാണ്​ എന്ന പോരായ്​മ ബെനല്ലിയെ പ്രതിസന്ധിയിലാക്കാനിടയുണ്ട്​. പ്രധാന എതിരാളിയായ റോയൽ എൻഫീൽഡ്​ ക്ലാസിക് 350നേക്കാൾ 30000 രൂപ കൂടുതലാണ്​ ​ഇംപീരിയോലേക്ക്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilelaunchedBenelli
News Summary - BS6 Benelli Imperiale 400 launched at Rs 1.99 lakh
Next Story