Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഎസ്​ ക്രോസ്​ ഇനി...

എസ്​ ക്രോസ്​ ഇനി പെട്രോളിൽ മാത്രം; ബുക്കിങ്ങ്​ തുടങ്ങി

text_fields
bookmark_border
എസ്​ ക്രോസ്​ ഇനി പെട്രോളിൽ മാത്രം; ബുക്കിങ്ങ്​ തുടങ്ങി
cancel

മാരുതി സുസുക്കിയുടെ ക്രോസോവർ വാഹനമായ എസ്​ ​​േക്രാസിന്​ ഇനി പെട്രോൾ മോഡൽ മാത്രം. ഡീസൽ വേരിയൻറ്​ പൂർണമായും ഒഴിവാക്കിയുള്ള ബി.എസ്​ സിക്​സ്​ എസ്​ ക്രോസി​​െൻറ ബുങ്ങിങ്ങ്​ ആരംഭിച്ചു. നെക്​സ ഡീലർഷിപ്പുകൾ വഴിയൊ വെബ്​സൈറ്റ്​ വഴിയൊ 11,000 രൂപ നൽകി ബുക്ക്​ ചെയ്യാം. ഒാഗസ്​റ്റ്​ അഞ്ചിന്​ വാഹനം നിരത്തിലെത്തുമെന്ന്​ കമ്പനി വൃത്തങ്ങൾ പറഞ്ഞു. 


മാറ്റങ്ങൾ
പുതിയ പെട്രോൾ എഞ്ചിൻ ഉൾപ്പെടുത്തിയതാണ്​ പ്രധാന മാറ്റം. സിയാസിലും എർട്ടിഗയിലും വിറ്റാര ബ്രെസ്സയിലും കാണുന്ന  1.5ലിറ്റർ നാല്​ സിലിണ്ടർ എഞ്ചിൻ ഇവിടേയും ഉൾപ്പെടുത്തിയിട്ടുണ്ട്​. 105 എച്ച്​.പി കരുത്ത്​ ഉൽപ്പാദിപ്പിക്കും. അഞ്ച്​ സ്​പീഡ്​ മാനുവൽ ഗിയർബോക്​സാണ്​ സ്​റ്റാ​ൻഡേർഡായി നൽകിയിട്ടുള്ളത്​. പക്ഷെ ആദ്യമായി നാല്​ സ്​പീഡ് ടോർക്​​ കൺവെർട്ടർ ഒാ​േട്ടാമാറ്റിക്​ ഗിയർ ബോക്​സ്​ ഒാപ്​ഷനും മാരുതി നൽകുന്നുണ്ട്​. ​

സിഗ്​മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ നാല്​ വേരിയൻറുകളാണ്​ എസ്​ ക്രോസിന്​. ഏറ്റവും ഉയർന്ന മൂന്ന്​ വേരിയൻറുകളിലാണ്​ ഒാ​േട്ടാമാറ്റിക്​ വരിക. മാരുതി മറ്റ്​ മോഡലുകൾക്ക്​ നൽകുന്നതുപോലുള്ള ഹൈബ്രിഡ്​ സംവിധാനം ഇവിടേയും വരും.  

സൗകര്യങ്ങൾ
അകത്തും പുറത്തും ചില മാറ്റങ്ങൾ പുതിയ വാഹനത്തിനുണ്ട്​. പഴയ സ്​മാർട്ട്​ പ്ലെ ഇൻഫോടൈൻമ​െൻറ്​ സിസ്​റ്റത്തിന്​ പകരം കു​േറക്കൂടി ആധുനിക സംവിധാനം ഉൾപ്പെടുത്തി. കൂടുതൽ ആഢംബരം നിറഞ്ഞതും പൗരുഷമുള്ളതുമായ വാഹനമാണ്​ പുതിയ എസ്​ ക്രോസെന്നാണ്​ മാരുതി അവകാശപ്പെടുന്നത്​. ഇതുവരെ ഒന്നേകാൽ ലക്ഷത്തോളം വാഹനങ്ങൾ ഇന്ത്യയിൽ വിറ്റഴിഞ്ഞിട്ടുണ്ട്​.

വമ്പൻ ഹിറ്റായില്ലെങ്കിലും മികച്ച വാഹനമെന്ന പേര്​ എല്ലായിപ്പോഴും എസ്​ ​ക്രോസ്​ നിലനിർത്തിയിട്ടുണ്ട്​. 8.5 ലക്ഷത്തിനും 11.5നുമിടയിലാണ്​ വില പ്രതീക്ഷിക്കുന്നത്​. റെനോ ഡസ്​റ്റർ പോലുള്ള എസ്​.യു.വികളോടായിരിക്കും എസ്​ ​േക്രാസ്​ വിപണിയിൽ മത്സരിക്കുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marutiautomobileSuzukiS-Cross
News Summary - Bookings Open For The 2020 Maruti Suzuki S-Cross
Next Story