Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right20 ലക്ഷത്തിനൊരു ബി.എം...

20 ലക്ഷത്തിനൊരു ബി.എം ഡബ്ല്യു​; രണ്ടുപേർ​ക്ക്​​ സഞ്ചരിക്കാം​​

text_fields
bookmark_border
BMW-S-1000
cancel

ബി.എം.ഡബ്ല്യൂ കാറുകൾ കണ്ടാണല്ലൊ നമ്മുക്ക്​ ശീലം. പക്ഷെ നല്ല ഒന്നാന്തരം ബൈക്കുകളും നിർമ്മിക്കുന്ന കമ്പനിയാണ്​ ബീമർ. പക്ഷെയൊരു കുഴപ്പമുണ്ട്​. വിലയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്​ചയും ഉണ്ടാകില്ല. പുതുതായി പുറത്തിറക്കിയ എസ്​ 1000 എക്​സ്​ ആർ ബൈക്കി​​​െൻറ വില 20.90 ലക്ഷമാണ്​(എക്​സ്​ ഷോറൂം).

ബി.എം.ഡബ്ല്യു ബൈക്കിനെ വിശേഷിപ്പിക്കുന്നത്​ അഡ്വഞ്ചർ സ്​പോർട്​സ്​ ടൂറർ എന്നാണ്​. ഒന്നാം തലമുറ വാഹനത്തിൽ നിന്ന്​ കാര്യമായ മാറ്റങ്ങളോടെയാണ്​ പുതിയ ബൈക്ക്​ എത്തിയിരിക്കുന്നത്​. എഞ്ചിൻ, ഫ്രെയിം, ബോഡിവർക്ക്​ എന്നിവയൊക്കെ പുതുക്കിയിട്ടുണ്ട്​. 

സ്​റ്റൈൽ
അടുത്ത കാലത്താണ്​ ബി.എം.ഡബ്ല്യു എഫ്​ 900 ആർ, എഫ്​ 900 എക്​സ്​ ആർ എന്നീ ബൈക്കുകൾ പുറത്തിറക്കിയത്​. അവയുമായി തട്ടിച്ചുനോക്കു​േമ്പാൾ കാര്യമായ മാറ്റം പുതിയ ബൈക്കിനുണ്ട്​. ഏറെ അഗ്രസീവായ ഡിസൈനാണ്​ എി.എം.ഡബ്ല്യു ഇവിടെ പരീക്ഷിച്ചിരിക്കുന്നത്​. ഒപ്പം  ഉപയോഗക്ഷമതക്കും മുൻതൂക്കം നൽകിയിട്ടുണ്ട്​.

പഴയതിനേക്കാൾ തടിച്ച ശരീരപ്രകൃതിയാണ്​ 1000എക്​സ്​.ആറിന്​. എൽ.ഇ.ഡി ഹെഡ്​ലൈറ്റിന്​ മുകളിലായി പിടിപ്പിച്ച വിൻഡ്​ ഷീൽഡ്​ കാറ്റിൽ നിന്ന്​ സംരക്ഷണം നൽകും. ദീർഘയാത്രകളിൽ ഇത്​ ഏറെ ഗുണകരമാണ്​. വിൻഡ്​ ഷീൽഡി​​​​െൻറ ഉയരം ക്രമീകരിക്കുകയുമാകാം. 840 എം.എം ഉയരമുള്ള സീറ്റ്​ സുഖപ്രദമാണ്​. 

എഞ്ചിൻ
ബി.എക്​സ്​. സിക്​സ്​ മാനദണ്​ഡങ്ങൾ പാലിക്കുന്ന 999 സി.സി, ഇൻലൈൻ ഫോർ, ലിക്വിഡ്​ കൂൾഡ്​ എഞ്ചിനാണ്​ ബൈക്കിന്​. 11,000 ആർ.പി.എമ്മിൽ 165എച്ച്​.പി കരുത്തും 9,250 ആർ.പി.എമ്മിൽ 114  എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. ആറ്​ സ്​പീഡ്​ ഗിയർ​ബോക്​സുമായി ഇണക്കിച്ചേർത്തിരിക്കുന്നത്​ സ്ലിപ്പർ ക്ലച്ചുകളാണ്​. എപ്പോഴും വാഹനം ഗിയർ മാറ്റത്തിന്​ സന്നദ്ധമായിരിക്കുമെന്നർഥം. പൂജ്യത്തിൽ നിന്ന്​ നൂറ്​ കിലോമീറ്റർ വേഗമാർജിക്കാൻ 3.3 സെക്കൻറ്​ എന്ന മാസ്​മരിക നമ്പർ മതിയാകും. പരമാവധി വേഗം 200 കിലോമീറ്ററിൽ നിജപ്പെടുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilelaunchedIndia News
News Summary - BMW S 1000 XR Pro launched at Rs 20.90 lakh
Next Story