Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബി.എം.ഡബ്ല്യു ചെ​ന്നൈ ...

ബി.എം.ഡബ്ല്യു ചെ​ന്നൈ പ്ലാൻറിൽ നിർമാണം പുനരാരംഭിച്ചു

text_fields
bookmark_border
ബി.എം.ഡബ്ല്യു ചെ​ന്നൈ  പ്ലാൻറിൽ നിർമാണം പുനരാരംഭിച്ചു
cancel

ചെന്നൈ: ബി.എം.ഡബ്ല്യു ഗ്രൂപ്പ്​ അവരുടെ ചെന്നെ പ്ലാൻറിൽ വാഹന നിർമാണം പുനരാരംഭിച്ചു. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രാദേശിക ഭരണകൂടത്തിൻെറ മാർഗനിർദേശങ്ങൾ പാലിച്ചാണ്​ പ്രവർത്തനം. സാധാരണ തൊഴിലാളികളുടെ എണ്ണത്തിൽ നേർപകുതി മാത്രമാണ്​ ഇപ്പോൾ ജോലിയിലുള്ളത്​. മറ്റ്​ ജീവനക്കാർ വീട്ടിൽ നിന്ന്​ ജോലി തുടരും. നിലവിലെ സാഹചര്യം പരിഗണിച്ച്​ ഒരു ഷിഫ്​റ്റിൽ മാത്രമായി പ്രവർത്തനം നിജപ്പെടുത്തി. 

ലോക്​ഡൗണിന്​ ശേഷം നിരവധി സുരക്ഷ മുൻകരുതലുകളോടെയാണ്​ പ്രവർത്തനം. കൃത്യമായ സാമൂഹിക അകലം പാലിക്കുന്നതിൻെറ ഭാഗമായി പ്ലാൻറിൻെറ ​രൂപരേഖ വരെ മാറ്റിയിരിക്കുകയാണ്​ കമ്പനി. ദിവസേനയുള്ള ചെക്കപ്പുകൾ, ഉയർന്ന ഗുണനിലവാരത്തിലുള്ള സാനിറ്റൈസേഷൻ, വ്യത്യസ്​ഥ ഉച്ചഭക്ഷണ സമയങ്ങൾ, പ്രത്യേകം തയാറാക്കിയ ഭക്ഷണം എന്നീ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്​. 
 

Show Full Article
TAGS:covid corona virus bmw resumes car production chennai plant lockdown Work From Home 
Next Story