വീണ്ടും ബുള്ളറ്റിനെ ട്രോളി ബജാജ്
text_fieldsറോയൽ എൻഫീൽഡ് ബുള്ളറ്റിനെ കളിയാക്കി വീണ്ടും ബജാജ് ഡോമിനർ പരസ്യം. ബുള്ളറ്റിനെ കളിയാക്കിയുള്ള ആറാമത്തെ പരസ്യമാണ് ബജാജ് പുറത്തിറക്കിയിരിക്കുന്നത്. ബുള്ളറ്റ് ഒാടിക്കുേമ്പാഴുള്ള ശരീര വേദനയാണ് ഇക്കുറി പരസ്യത്തിൽ പ്രതിപാദിക്കുന്നത്.
യാത്ര ചെയ്ത തളർന്ന റൈഡറെ മസാജ് ചെയ്യാൻ സഹായിക്കുന്ന ആനയെയും പരസ്യത്തിൽകാണാം. എന്നാൽ എത്ര യാത്ര ചെയ്താലും യാത്രക്ഷീണം ഉണ്ടാകാത്ത ബൈക്കാണ് ഡോമിനർ എന്നാണ് ബജാജ് അവകാശപ്പെടുന്നത്.
ബുള്ളറ്റ് ഒരു ആനയാണെന്ന് പറയാതെ പറഞ്ഞ് ബജാജ് പുറത്തിറക്കിയ പരസ്യങ്ങൾ ഏറെ വിമർശനവും കളിയാക്കലുകൾക്കും വിധേയമായിരുന്നു. പരിപാലനചെലവ് കൂടുതലുള്ള ബുള്ളറ്റ് മാറ്റി പകരം ഡോമിനോർ വാങ്ങു എന്നാണ് പരസ്യങ്ങളിലുടെ ബജാജ് പറയുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
