എക്സ്പോയിലെ സാന്നിധ്യമായി ടാറ്റയുടെ കൺസെപ്റ്റ് മോഡലുകൾ
text_fieldsനോയിഡ: ഒാേട്ടാ എക്സ്പോയുടെ ആദ്യ ദിനത്തിൽ ടാറ്റ മോേട്ടാഴ്സ് എത്തിയത് രണ്ട് കൺസെപ്റ്റ് മോഡലുകളുമായിട്ടായിരുന്നു. ആഡംബര എസ്.യു.വി വിഭാഗത്തിലാണ് പുതിയ കാറുകളിലൊന്ന് മറ്റൊന്ന് ഹാച്ച്ബാക്കും.
ആഗോളവിപണിയെ ലക്ഷ്യംവെച്ചാണ് ടാറ്റ മോേട്ടാഴ്സ് എച്ച്.5.എക്സ് ടാറ്റ അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് വിപണി ലക്ഷ്യമിട്ടാണ് 45 എക്സ്.
സമ്പൂർണമായി ഇലക്ട്രിക് വാഹനങ്ങളെന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുന്ന കേന്ദ്രസർക്കാറിനൊപ്പം ടാറ്റ മോേട്ടാഴ്സും ഉണ്ടാവുമെന്ന് ചെയർമാൻ എൻ.ചന്ദ്രശേഖരൻ പറഞ്ഞു. നൂതന സാേങ്കതികവിദ്യ വികസിപ്പിക്കുന്നതിനും കൂടുതൽ നിക്ഷേപം നടത്തുന്നതിനും ടാറ്റ ശ്രദ്ധ നൽകുന്നുണ്ട്. ഉപഭോക്താക്കളുടെ ആഗ്രഹത്തിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്നുണ്ടെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
