ഒാേട്ടാ എക്സ്പോ: താരങ്ങളായി മഹീന്ദ്രയും മാരുതിയും
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വാഹന പ്രദർശനമായ ഡൽഹി ഒാേട്ടാ എക്സ്പോയുടെ 14ാം പതിപ്പിന് വർണാഭമായ തുടക്കം. ആദ്യദിനം തന്നെ നിരവധി കമ്പനികൾ കിടിലൻ മോഡലുകളുമായി എക്സ്പോയിൽ എത്തി. മഹീന്ദ്ര, മാരുതി സുസുക്കി, ഹോണ്ട, ഹ്യുണ്ടായി തുടങ്ങിയ മുൻനിര കമ്പനികളെല്ലാം ഒന്നാം ദിനം സാന്നിധ്യമറിയിച്ചിരുന്നു. നാളെ മുതലാണ് ഒാേട്ടാ എക്സ്പോയിൽ പൊതുജനങ്ങൾക്കുള്ള സന്ദർശന സൗകര്യം ഒരുക്കിയിരിക്കുന്നത്.
മഹീന്ദ്രയുടെ എസ്.യു.വി സ്റ്റിങ് റേ കൺസെപ്റ്റ്, മാരുതിയുടെ കൺസെപ്റ്റ് മോഡൽ എസ്, ഹോണ്ടയുടെ അമേസ്, ഹ്യൂണ്ടായ് i20 തുടങ്ങിയ മോഡലുകളാണ് ഒാേട്ടാ എക്സ്പോയിലെ താരങ്ങൾ. ഇരുചക്ര വാഹനങ്ങളിൽ കാവസാക്കിയുടെ നിൻജ എച്ച്2 എസ്.എക്സ് എന്നിവയാണ് തരംഗമായത്. കിയ മോേട്ടാഴ്സിെൻറ ഇന്ത്യൻ അരങ്ങേറ്റവും സ്വിഫ്റ്റിെൻറ വരവുമാണ് എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
