ഒൗഡി കാറുകൾക്ക്​ 10 ലക്ഷം രൂപ വരെ വിലക്കുറവ്​

15:22 PM
26/05/2018
AUDI-A3

 മുംബൈ:ജർമ്മൻ ആഡംബര കാർ നിർമാതാക്കളായ ഒൗഡി കാറുകൾക്ക്​ വൻ കിഴിവ്​ നൽകുന്നു. വിവിധ മോഡലുകൾക്ക്​ 2.74 ലക്ഷം മുതൽ 9.70 ലക്ഷം വരെയാണ്​ കിഴിവ്​ നൽകിയിരിക്കുന്നത്​. A3, A4, A6, Q 3 തുടങ്ങിയ മോഡലകുകൾക്കാണ്​ കിഴിവ്​ നൽകുന്നത്​.

ഒൗഡിയുടെ വില കുറഞ്ഞ കാറുകളിലൊന്ന A3ക്ക്​ 5.11 ലക്ഷം രൂപം വരെയാണ്​ കിഴിവ്​. 33.10 ലക്ഷം വിലയുള്ള A3ക്ക്​ ഇനി 27,99 രൂപയാണ്​ വില. A4ന്​  5.48 ലക്ഷം രൂപ കുറച്ച്​ 35.99 ലക്ഷമായിരിക്കും വില. A6 Q 3 എന്നിവക്ക്​ യഥാക്രമം 9.70 ലക്ഷവും 2.74 ലക്ഷവുമായിരിക്കും ഒൗഡി കിഴിവ്​ നൽകുക.

പ്രതിമാസ തവണയിൽ കാർ വാങ്ങുന്നവർക്കും ഒൗഡി ​പ്രത്യേക ഒാഫറുകൾ നൽകുന്നുണ്ട്​. ഇതുപ്രകാരം 2018ൽ വാങ്ങുന്ന കാറിന്​ 2019 മുതൽ ഇ.എം.​െഎ അടച്ചാൽ മതിയാകും. പരിമിതകാല ഒാഫറായിരിക്കും ഇതെന്നാണ്​ ഒൗഡിയുടെ കണക്കുകൂട്ടൽ.

Loading...
COMMENTS