ഇനി അപ്പാഷെ കരുത്തിൽ വ്യോമസേന VIDEO

11:34 AM
03/09/2019

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകാൻ എട്ട്​ അപ്പാഷെ ആക്രമണ ഹെലികോപ്​ടറുകൾ പത്താൻകോട്ട്​ വ്യോമസേനാ ആസ്ഥാനത്തെത്തി. വാട്ടർ സല്യൂട്ട്​ നൽകിയാണ്​ വ്യോമസേന അപ്പാഷെ ഹെലികോപ്​ടറുകളെ സ്വീകരിച്ചത്​. വ്യോമസേന മേധാവി എയർ ചീഫ്​ മാർഷൽ ബി.എസ്​ ധനോവ, ബോയിങ്​ ഇന്ത്യ പ്രസിഡൻറ്​ സലിൽ ഗുപ്​തയിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി. ഇതോടെ അപ്പാഷെ ഹെലികോപ്​ടർ സ്വന്തമാക്കുന്ന 14ാമത്​ രാജ്യമായി ഇന്ത്യമാറി. 

എ.എച്ച്​ -64ഇ അപ്പാഷെ കോമ്പാക്​റ്റ്​ ഹെലികോപ്​റ്ററുകൾ ഏതു കാലാവസ്ഥയിലും യുദ്ധസജ്ജമാണ്​. ഇന്ത്യൻ വ്യോമസേനയുടെ ആവശ്യങ്ങൾ പരിഗണിച്ച്​ ചെറിയ മാറ്റങ്ങൾ​ ഹെലികോപ്​ടറിൽ വരുത്തിയിട്ടുണ്ട്​..  

2015 സെപ്റ്റംബറിലാണ് അപ്പാഷെ ഹെലികോപ്റ്ററുകൾക്കുള്ള കരാർ ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പുവച്ചത്. 22 അപാഷെ ഹെലികോപ്റ്ററുകൾക്കായിരുന്നു കരാർ ഒപ്പിട്ടത്. നാലു ഹെലികോപ്​ടറുകൾ ജൂലൈ 27ന്​ യു.എസ്​ ആയുധ നിർമാണ കമ്പനിയായ ബോയിങ് ഇന്ത്യക്ക്​ കൈമാറിയിരുന്നു. 2020 നുള്ളിൽ 22 അപ്പാഷെ ഹെലികോപ്​ടറുകൾ കൂടി ഇന്ത്യക്ക്​ കൈമാറുമെന്നാണ്​ യു.എസ്​ അറിയിച്ചിരിക്കുന്നത്​. 

ആകാശ യുദ്ധത്തിലും കര യുദ്ധത്തിലും ഒരുപോലെ സഹായകമാണ് അപ്പാഷെ ഗാര്‍ഡിയന്‍ എ എച്ച്-64 ഇ(1) ഹെലികോപറ്ററുകൾ. മലനിരകളിലെ വ്യോമസേനാ ദൗത്യങ്ങള്‍ക്ക് ഇവ സേനയെ സഹായിക്കും. 

ശത്രു പീരങ്കികളെ തകർക്കാൻ കെൽപുള്ള ഹെൽഫയർ മിസൈൽ, ഹൈഡ്ര 70 റോക്കറ്റ്, എം 230 ചെയിൻ ഗൺ എന്നിവയാണ് അപാഷെയുടെ ആയുധക്കരുത്ത്. 50 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങൾ നിരീക്ഷിക്കാനും ആക്രമിക്കാനും അപ്പാഷെക്ക്​ സാധിക്കും. വെടിയുണ്ടകൾ ചെറുക്കാൻ കെൽപുള്ള കവചമാണു കോപ്റ്ററി​േൻറത്​. രാത്രിക്കാഴ്ച, അത്യാധുനിക സെൻസർ എന്നിവ സജ്ജമാക്കിയ കോപ്റ്ററിൽ രണ്ടു പേർക്ക്​ ഇരിക്കാനാകും. പൈലറ്റിനു മുന്നിലിരിക്കുന്ന സഹ പൈലറ്റിനായിരിക്കും ആക്രമണത്തിൻെറ ചുമതല. 

Loading...
COMMENTS