ധനുഷ് വാക്കുപാലിച്ചു; കാലയിലെ ഥാർ ആനന്ദ് മഹീന്ദ്രക്ക്
text_fieldsചെൈന്ന: തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ് രജനീകാന്ത് ചിത്രം കാല. സിനിമ കണ്ടെവരെല്ലാം മികച്ച അഭിപ്രായമാണ് കാലയെ കുറിച്ച് പറയുന്നത്. എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത് കാലയും രജനീകാന്തുമല്ല. പകരം സിനിമയിലെ രജനീകാന്തിെൻറ സാരഥിയായ മഹീന്ദ്രയുടെ ഥാറാണ്.
സിനിമയിൽ രജനി ഉപയോഗിച്ച് ഥാർ തനിക്ക് നൽകുമോയെന്ന് ട്വിറ്ററിലുടെ മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര ചോദിച്ചിരുന്നു. സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയപ്പോഴായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ചോദ്യം. ഷൂട്ടിങ് കഴിഞ്ഞ ശേഷം ഥാർ നൽകാമെന്ന് സിനിമയുടെ നിർമാതാവ് ധനുഷ് ഇതിന് മറുപടിയും നൽകി. സിനിമയുടെ ഷൂട്ടിങ് പൂർത്തിയായ ഉടനെ ധനുഷ് വാക്ക് പാലിച്ചു. കാലയിൽ രജനിയുടെ സാരഥിയായ ഥാർ ജീപ്പ് ആനന്ദ് മഹീന്ദ്രക്ക് കൈമാറി.
ഥാർ ധനുഷ് കൈമാറിയ വിവരം ആനന്ദ് മഹീന്ദ്ര തന്നെയാണ് ട്വിറ്ററിലുടെ അറിയിച്ചത്. മഹീന്ദ്രയുടെ ചെന്നൈയിലെ റിസേർച്ച് വാലിയിൽ വാഹനം സുരക്ഷിതമായുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. ചെന്നൈയിലെ മഹീന്ദ്രയുടെ ജീവനക്കാർ കാല സ്റ്റൈലിൽ ഥാറിലിരിക്കുന്ന ചിത്രവും ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തിട്ടുണ്ട്.
