Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഅത്യാഢംബര റോൾസ്​...

അത്യാഢംബര റോൾസ്​ റോയ്​സ്​ കള്ളിനൻ സ്വന്തമാക്കി അജയ്​ ദേവ്​ഗൺ

text_fields
bookmark_border
Rolls-Royce-Cullinan-and-ajay-devgn
cancel

അത്യാഢംബര എസ്​.യു.വി റോൾസ്​ റോയ്​സ്​ കള്ളിനൻ സ്വന്തമാക്കിയ ഇന്ത്യക്കാരിലേക്ക്​ ഒരാൾ കൂടി. പ്രശസ്​ത ബോളിവ ുഡ്​ നടൻ അജയ്​ ദേവ്​ഗൺ റോൾസ്​ റോയ്​സ്​ സ്വന്തമാക്കിയതായാണ്​ റിപ്പോർട്ട്​. 6.95 കോടി രൂപയാണ്​ വില. ഇതോടെ വ്യ വസായ പ്രമുഖരായ മുകേഷ്​ അംബാനി, ടി സീരീസ്​ മൊഗുൾ ഭൂഷൻ കുമാർ ഉൾ​പ്പെടെയുള്ള റോൾസ്​ റോയ്​സ് കള്ളിനൻ​ വാഹന ഉടമക ളുടെ പട്ടികയിൽ അജയ്​ ദേവ്​ഗണ്ണും ഇടം പിടിച്ചിരിക്കുകയാണ്​.

അക്ഷയ്​ കുമാർ, ചിരഞ്​ജീവി, ആദി ഗോദ്​റെജ്​ എന്നിവർ റോൾസ്​ റോയ്​സി​​െൻറ ഏഴാം തലമുറ വാഹനമായ ഫാൻറം ഉടമകളാണ്​.​ റോൾസ്​ റോയ്​സ്​ പുറത്തിറക്കിയ ആദ്യ ആഢംബര എസ്​.യു.വിയാണ്​ കള്ളിനൻ. കാർ ഉടമയുടെ താൽപര്യാനുസരണം അവർക്കനുയോജ്യം വിധം നിർമിച്ചു നൽകുന്നുവെന്നതാണ്​ ഈ എസ്​.യു.വിയുടെ പ്രത്യേകത.

6.8 ലിറ്റർ വി12 എൻജിനാണ്​ കള്ളിനന്​ കരുത്ത്​ പകരുന്നത്​. 560 ബി.എച്ച്​.പി കരുത്തും 850 എൻ.എം ടോർക്കും എൻജിൻ നൽകും. 0-100 വേഗതയെടുക്കാൻ കേവലം അഞ്ച്​ സെക്കൻഡ്​ മതിയാവും. മണിക്കൂറിൽ 249കി.മി ആണ്​ പരമാവധി വേഗത.

റോൾസ്​ റോയ്​സിന്​ പുറമെ റേഞ്ച്​ റോവർ, ബി.എം.ഡബ്ല്യു 5 സിരീസ്​, മെഴ്​സിഡസ്​ ബെൻസ്​ എസ്​ ക്ലാസ്​, ഔഡി ക്യു7, മെഴ്​സിഡസ്​ ബെൻസ് ജി.എൽ ക്ലാസ്​, വോൾവോ എക്​സ്​ സി90, മോഡിഫൈഡ്​ ടൊയോട്ട സെലിക്ക തുടങ്ങിയവയും അജയ്​ ദേവ്​ ഗണി​​​െൻറ കാർ ശേഖരത്തിലുണ്ട്​.

ഈ വർഷം ആദ്യം ഇന്ത്യയിൽ ആദ്യമായി മസറട്ടി ക്വാട്രോപോർ​ട്ടെ വാങ്ങിയത്​ അജയ്​ ദേവ്​ഗൺ ആണ്​. ‘കോഫി വിത്ത്​ കരൺ’ എന്ന കരൺ ജോഹർ അവതാരകനായ ടെലിവിഷൻ ചാറ്റ്​ ഷോയിൽ പ​​ങ്കെടുത്ത്​ തമാശ നിറഞ്ഞ ഉത്തരം നൽകിയതിന്​ അജയ്​ ദേവ്​ഗണിന്​ ഔഡി എസ്​5 സ്​പോർട്ട്​ബാക്ക്​ സമ്മാനമായി ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajay Devgnmalayalam newsHot wheels NewsRolls Royce Cullinan
News Summary - Ajay Devgn buys Rolls Royce Cullinan worth Rs 6.95 cr -hot wheels news
Next Story