ലക്ഷ്യങ്ങൾ ഭേദിക്കാൻ വ്യോമസേന​ക്കൊപ്പം ഇനി അപ്പാച്ചെ ഗാർഡിയനും

12:28 PM
11/05/2019
Apache-Guardian

ന്യൂഡൽഹി: വ്യോമസേനയുടെ കരുത്ത്​ വർധിപ്പിക്കുന്നതിനായി യു.എസിൽ നിന്ന്​ ഇന്ത്യ അപ്പാച്ചെ ഗാർഡിയൻ യുദ്ധ ​െഹലികോപ്​റ്റർ സ്വന്തമാക്കി. വെള്ളിയാഴ്​ച ഹെലികോപ്​റ്ററിൻെറ ഔദ്യേഗിക കൈമാറ്റം നടന്നുവെന്ന്​ ഇന്ത്യൻ വ്യോമസേന ഇന്ന്​ ട്വീറ്റ്​ ചെയ്​തു. ബോയിങ്ങിൻെറ അരിസോനയിലെ നിർമാണ കമ്പനിയിൽ വെച്ചായിരുന്നു ഹെലികോപ്​റ്റർ കൈമാറ്റം നടന്നത്​. 

ആദ്യ അപ്പാച്ചെ സ്വീകരിക്കുന്ന ചടങ്ങിൽ യു.എസ്​ സർക്കാറിൻെറ പ്രതിനിധിയും പ​ങ്കെടുത്തിരുന്നു.  2015 സെപ്​തംബറിലാണ്​ യു.എസും ബോയിങ്ങുമായി 22 അപ്പാച്ചെ ഹെലികോപ്​റ്ററുകൾക്കായി​ ഇന്ത്യ കരാറുണ്ടാക്കിയത്​.

AH​-64E(I) അപ്പാച്ചെ ഗാർഡിയൻ ഏത്​ കാലാവസ്​ഥയിലും ഉപയോഗിക്കാവുന്ന യുദ്ധ ഹെലികോപ്​റ്ററാണ്​. കുന്നുകൾക്കിടയിലൂടെയും മറ്റും സഞ്ചരിച്ച്​​ വായുവിലെയും ഭൂമിയി​െലയും ലക്ഷ്യങ്ങളെ ആക്രമിക്കുന്നതിനും ഇത്​ സഹായകമാണ്​. 

കരാർ പ്രകാരം ആദ്യ ബാച്ച്​ ഹെലികോപ്​റ്ററുകൾ ജൂലൈയിൽ കടൽമാർഗം ഇന്ത്യയിലെത്തിക്കും. എയർഫോഴ്​സ്​ സംഘം ​യു.എസ്​ ​ൈസനിക ക്യാമ്പിൽ നിന്ന്​ െഹലികോപ്​റ്റർ ഉപയോഗിക്കാൻ വേണ്ട പരിശീലനം നേടിയിട്ടുണ്ട്​. 

ഇന്ത്യ നേര​ത്തെ യു.എസിൽ നിന്ന്​ ബോയിങ്ങിൻെറ ചിനൂക്​ ഹെലികോപ്​റ്ററുകൾ സ്വന്തമാക്കിയിരുന്നു. ​ൈസനിക ട്രൂപ്പുകളുടെ യാത്രക്കും യുദ്ധോപകരണങ്ങൾ ​െകാണ്ടുപോകുന്നതിനുമായിരുന്നു​ ചിനൂക്​ വാങ്ങിയത്​. 

Loading...
COMMENTS